ചെ​ന്താ​മ​ര​യെ ജോ​ത്സ്യ​ൻ പ​റ​ഞ്ഞ് വ​ശ്വ​സി​പ്പി​ച്ചു; കു​ടും​ബ ക​ല​ഹ​ത്തി​ന്‍റെ കാ​ര​ണം നീ​ള​ൻ മു​ടി​യു​ള്ള സ്ത്രീ​യെ​ന്ന്; ലി​സ്റ്റി​ൽ ഇ​നി​യും ര​ണ്ടു​പേ​ർ; ചെ​ന്താ​മ​ര അ​ന്ത​വി​ശ്വാ​സ​ങ്ങ​ൾ​ക്ക് അ​ടി​മ…

നെ​ന്മാ​റ: വീ​ടി​ന് എ​തി​ർ​വ​ശ​ത്ത് താ​മ​സി​ക്കു​ന്ന നീ​ള​ൻ മു​ടി​യു​ള്ള സ്ത്രീ​യാ​ണ് കു​ടും​ബ ക​ല​ഹ​ത്തി​ന് കാ​ര​ണ​മെ​ന്ന് ജോ​ത്സ്യ​ൻ പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് ചെ​ന്താ​മ​ര 2019ൽ ​സ​ജി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മാ​വ​ൻ. ചെ​ന്താ​മ​ര മ​ന്ത്ര​വാ​ദ​ത്തി​ന് അ​ടി​മ​യാ​ണെ​ന്നും കി​ട്ടു​ന്ന പ​ണ​മെ​ല്ലാം ഉ​പ​യോ​ഗി​ച്ച് പൂ​ജ​ക​ൾ ചെ​യ്യാ​റു​ണ്ടെ​ന്നും അ​മ്മാ​വ​ൻ പ​റ​ഞ്ഞു.

‘‘ചെ​ന്താ​മ​ര അ​ന്ധ​വി​ശ്വാ​സ​ത്തി​ന് അ​ടി​മ​യാ​ണ്. കു​റ​ച്ച് പൈ​സ കൈ​യി​ൽ കി​ട്ടി​യാ​ൽ പൂ​ജ​യ്ക്കും മ​ന്ത്ര​വാ​ദ​ത്തി​നു​മെ​ല്ലാം ഉ​പ​യോ​ഗി​ക്കും. ഒ​രി​ക്ക​ൽ ജോ​ത്സ്യ​നെ ക​ണ്ട​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ എ​തി​ർ​വ​ശ​ത്ത് താ​മ​സി​ക്കു​ന്ന നീ​ള​ൻ മു​ടി​യു​ള്ള സ്ത്രീ​യാ​ണ് കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്ന് പ​റ​ഞ്ഞ​ത്. പി​ന്നാ​ലെ​യാ​ണ് അ​വ​ൻ സ​ജി​ത​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ചെ​ന്താ​മ​ര​യെ സ​ഹി​ക്കാ​ൻ വ​യ്യാ​തെ​യാ​ണ് ഭാ​ര്യ വീ​ടു വി​ട്ട് പോ​യ​തെ​ന്ന് ചെ​ന്താ​മ​ര​യു​ടെ അ​മ്മാ​യി പ​റ​ഞ്ഞു.

പ്ര​തി ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ചു; പോ​ലീ​സി​നെ​തി​രേ റി​പ്പോ​ർ​ട്ട്
നെ​ന്മാ​റ: സ​ജി​ത കൊ​ല​ക്കേ​സ് പ്ര​തി​യാ​യ ചെ​ന്താ​മ​ര ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ചാ​ണ് നെ​ന്മാ​റ​യി​ല്‍ എ​ത്തി​യ​ത്. ഒ​ന്ന​ര​മാ​സം മു​മ്പ് കേ​സി​ല്‍ ജാ​മ്യം ല​ഭി​ച്ച ചെ​ന്താ​മ​ര​യോ​ട് നെ​ന്മാ​റ പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​വേ​ശി​ക്ക​രു​തെ​ന്ന് ജാ​മ്യ വ്യ​വ​സ്ഥ​യി​ല്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

ഇ​തു ലം​ഘി​ച്ചാ​ണ് പ്ര​തി ക​ഴി​ഞ്ഞ 45 ദി​വ​സ​മാ​യി നെ​ന്മാ​റ​യി​ലെ സ്വ​ന്തം വീ​ട്ടി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. അ​തി​നി​ടെ സു​ധാ​ക​ര​ന്‍റെ കു​ടും​ബ​ത്തി​നെ​തി​രെ ചെ​ന്താ​മ​ര കൊ​ല​വി​ളി മു​ഴ​ക്കി​യി​ട്ടും കേ​സെ​ടു​ക്കാ​തി​രു​ന്ന​ത് നെ​ന്മാ​റ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് ക​ണ്ടെ​ത്തി.

സം​സ്ഥാ​ന സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ചാ​ണ് നെ​ന്മാ​റ പോ​ലീ​സി​നെ​തി​രെ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഒ​രു മാ​സം മു​ന്പ് സു​ധാ​ക​ര​നും കു​ടും​ബ​വും ചെ​ന്താ​മ​ര​യ്‌​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ ഇ​യാ​ളെ ശാ​സി​ച്ചു വി​ടു​ക​യാ​ണ് പോ​ലീ​സ് ചെ​യ്ത​തെ​ന്നും സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു​ണ്ട്.

ഇ​തോ​ടെ നെ​ന്മാ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി വ​ന്നേ​ക്കും. പോ​ലീ​സി​ന്‍റെ അ​നാ​സ്ഥ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സ്റ്റേ​ഷ​നി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് ഇ​ന്നു രാ​വി​ലെ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി.

ചെ​ന്താ​മ​ര​യെ പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ല്‍ ക​ണ്ടെ​ന്ന് അ​ഭ്യൂ​ഹം
പാ​ല​ക്കാ​ട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ പ്ര​തി ചെ​ന്താ​മ​ര​യെ പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ല്‍ ക​ണ്ടെ​ന്ന് അ​ഭ്യൂ​ഹം. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് വി​വ​രം ല​ഭി​ച്ച​ത്.

തു​ട​ര്‍​ന്ന് ന​ഗ​ര​ത്തി​ലെ ലോ​ഡ്ജു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ള്‍ എ​ന്നി​വ​യി​ലും പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി.

 

Related posts

Leave a Comment