ഡിജിറ്റൽ ഇടപാടുകളുടെ വളർച്ച ഇതേപോലെ തുടർന്നാൽ ഒന്നോ രണ്ടോ വർഷത്തിനുശേഷം ചെക്ക് ഇല്ലാതാക്കാൻ സാധിച്ചേക്കും. പക്ഷേ, ഇപ്പോൾ അത് അപക്വ നീക്കമാകും. കൂടുതൽ വേഗം ധനകാര്യ ഇടപാടുകൾ നടക്കാൻ ഡിജിറ്റൽ കൈമാറ്റങ്ങൾ സഹായിക്കും.
ധീരേന്ദ്രകുമാർ സിഇഒ, വാല്യു റിസർച്ച്
ഡിജിറ്റൈസേഷൻ വ്യാപിപ്പിക്കാനും നികുതിവെട്ടിപ്പ് തടയാനും ചെക്ക് ഇല്ലാതാക്കുന്നതു നല്ലതുതന്നെ. ഒരു മഹത്തായ കുതിച്ചുചാട്ടമാകും ഇത്. പക്ഷേ, അതു നടപ്പാക്കുന്നതിനു മുന്പ് നിരവധി നടപടികൾ എടുക്കേണ്ടതുണ്ട്. അല്ലെങ്കിൽ ബിസിനസുകളും സന്പദ് ഘടനയും വലിയ പ്രതിസന്ധിയിലാകും.
ആശിഷ് കപൂർ സിഇഒ ഇൻവെസ്റ്റ് ഷോപ്പ് ഇന്ത്യ
സൈബർ സുരക്ഷാ പ്രശ്നങ്ങൾ മറികടക്കാനും തട്ടിപ്പിൽനിന്നു സാധാരണക്കാരെ രക്ഷിക്കാനും പണകൈമാറ്റത്തിനുള്ള ഫീസുകൾ ഒഴിവാക്കാനും സാധിച്ചിട്ടേ ചെക്ക് ബുക്ക് ഇല്ലാതാക്കാവൂ.
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളും മറ്റും ഡിജിറ്റലാക്കാനുള്ള അടിസ്ഥാന സൗകര്യം വരണം. എല്ലാ വ്യാപാരശാലകളിലും പണകൈമാറ്റത്തിനു പോസ് (പോയിന്റ് ഓഫ് സെയിൽ) യന്ത്രം സ്ഥാപിക്കണം. പഴയ തലമുറയെ ഡിജിറ്റൽ ഉപയോഗം പരിശീലിപ്പിച്ചെടുക്കുകയും വേണം.
പിങ്കി ഖന്ന
ഏണസ്റ്റ് ആൻഡ് യംഗ്
സുരക്ഷയും അടിസ്ഥാന സൗകര്യവും ഒരുക്കിയാലും ചില വായ്പകളിൽ ഭാവിയിലേക്കു ചെക്ക് വാങ്ങി വയ്ക്കുന്നതുപോലുള്ള കാര്യങ്ങൾ വേണ്ടിവരും.
കുൽദീപ് കുമാർ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ്.