ദുബായ്: സാമ്പത്തിക തട്ടിപ്പു കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ കുടുക്കിയതെന്നു സൂചന. ഇതിന് സാധുത നൽകുന്ന, നാസിൽ അബ്ദുള്ളയുടെ ഫോൺ സംഭാഷണത്തിന്റ ശബ്ദരേഖ പുറത്തു വന്നു.
യുഎഇയിൽ കേസ് കൊടുക്കാൻ നാസിൽ അബ്ദുള്ള ചെക്ക് സംഘടിപ്പിച്ചത് മറ്റൊരാളിൽ നിന്നാണെന്നു സംഭാഷണത്തിൽ നിന്ന് വ്യക്തമാകുന്നുണ്ട്. കൂട്ടുകാരന് അഞ്ച് ലക്ഷം രൂപ നൽകിയാൽ തുഷാറിന്റെ ബ്ലാങ്ക് ചെക്ക് തന്റെ കയ്യിൽ കിട്ടുമെന്ന് നാസിൽ സുഹൃത്തിനോട് പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്.
തുഷാർ കുടുങ്ങിയാൽ വെള്ളാപ്പള്ളി നടേശൻ പണം തരുമെന്നും നാസിൽ പറയുന്നുണ്ട്. യുഎഇയിൽ തുഷാർ വെള്ളപ്പാള്ളി പലരേയും വിശ്വാസത്തിലെടുത്തു ബ്ലാങ്ക് ചെക്കിൽ ഒപ്പിട്ടുകൊടുത്തുവെന്നും നാസിൽ പറയുന്നു. തുഷാർ ദുബായിലെത്തി അറസ്റ്റിലാകുന്നതിനു മുൻപാണ് നാസിൽ സുഹൃത്തിനോടു സംസാരിക്കുന്നതെന്നും വാക്കുകളിൽ നിന്ന് വ്യക്തമാണ്.