ചെ​റാ​യി ബീ​ച്ചി​ലെ വി​വി​ധ റി​സോ​ർ​ട്ടു​ക​ളി​ൽ കൊ​ണ്ടു​വ​ന്ന് ​പീ​ഡി​പ്പി​ച്ചു; ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി; മു​പ്പ​ത്തി​നാ​ലു​കാ​ര​ൻ അ​റ​സ്റ്റി​ൽ


വൈ​പ്പി​ൻ: ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ ചെ​റാ​യി ബീ​ച്ചി​ലെ വി​വി​ധ റി​സോ​ർ​ട്ടു​ക​ളി​ൽ കൊ​ണ്ടു​വ​ന്ന് പ​ല​കു​റി പീ​ഡി​പ്പി​ച്ച സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ.

തൃ​പ്പൂ​ണി​ത്തു​റ-​ഹൈ​ക്കോ​ർ​ട്ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വെ​ട്ടി​ക്കാ​വി​ല​മ്മ എ​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ ഡ്രൈ​വ​ർ കാ​ക്ക​നാ​ട് ഇ​ട​ച്ചി​റ ച​ക്കാ​ല​ക്ക​ൽ ജ​ലാ​ലി​ന്‍റെ മ​ക​ൻ അ​ബ്ദു​ൾ മു​ത്ത​ലി​ഫ് – 34 ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നേ​ര​ത്തെ ഫോ​ർ​ട്ടു​കൊ​ച്ചി- പു​ക്കാ​ട്ടു​പ​ടി റൂ​ട്ടി​ൽ സൈ ​മാ​സ് എ​ന്ന ബ​സി​ൽ ജോ​ലി​നോ​ക്ക​വെ​യാ​ണ് പീ​ഡ​നം ന​ട​ന്ന​ത്. ഇ​ര​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് എ​ട​ത്ത​ല പോ​ലീ​സ് എ​ടു​ത്ത കേ​സി​ൽ മു​ന​മ്പം പോ​ലീ​സ് ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. മു​ന​മ്പം സി ​ഐ കെ.​എ​സ്‌.​സ​ന്ദീ​പ്, എ​സ്.​ഐ. എം.​ബി. സു​നി​ൽ​കു​മാ​ർ തുടങ്ങിയ​വ​രാ​ന്ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്

Related posts

Leave a Comment