തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്ന് ചെറിയാന് ഫിലിപ്പ്. തദ്ദേശ-നിയസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംഘടനാ ദൗര്‍ബല്യം പരിഹരിക്കുന്നതിന് കോൺഗ്രസിന്റെ എല്ലാ തലത്തിലും തലമുറ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അമ്പതു ശതമാനം സ്ഥാനങ്ങൾ അമ്പതു വയസിന് താഴെയുള്ളവർക്കു നൽകണമെന്ന എഐസിസി റായ്പൂർ സമ്മേളന തീരുമാനം നടപ്പാക്കണം. വനിതകൾക്കും പിന്നോക്കക്കാർക്കും ഇരുപത്തിയഞ്ചു ശതമാനം വീതം നൽകണമെന്ന എഐസിസി നിബന്ധന ലംഘിക്കരുതെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.
ജാതി – മത സമവാക്യങ്ങൾ പൂർണമായും പാലിക്കുന്ന സമുദായ സമനീതി എന്ന തത്വം മണ്ഡലം മുതൽ സംസ്ഥാനം വരെ എല്ലാ തലത്തിലും പ്രാവർത്തികമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
കോൺഗ്രസിൽ തലമുറ മാറ്റം അനിവാര്യം: ചെറിയാൻ ഫിലിപ്പ് തദ്ദേശ-നിയസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംഘടനാ ദൗർബല്യം പരിഹരിക്കുന്നതിന് കോൺഗ്രസിന്റെ എല്ലാ തലത്തിലും തലമുറ മാറ്റം അനിവാര്യമാണ്.
അമ്പതു ശതമാനം സ്ഥാനങ്ങൾ അമ്പതു വയസിന് താഴെയുള്ളവർക്കു നൽകണമെന്ന എഐസിസി റായ്പൂർ സമ്മേളന തീരുമാനം നടപ്പാക്കണം. വനിതകൾക്കും പിന്നോക്കക്കാർക്കും ഇരുപത്തിയഞ്ചു ശതമാനം വീതം നൽകണമെന്ന എഐസിസി നിബന്ധന ലംഘിക്കരുത്.
ജാതി – മത സമവാക്യങ്ങൾ പൂർണമായും പാലിക്കുന്ന സമുദായ സമനീതി എന്ന തത്വം മണ്ഡലം മുതൽ സംസ്ഥാനം വരെ എല്ലാ തലത്തിലും പ്രാവർത്തികമാക്കണം.