തിരുവനന്തപുരം: പിണറായി വിജയനെ മുഖ്യമന്ത്രിയാക്കുന്നതിന് സൈബർ ഇടങ്ങളിൽ ഏറ്റവുമധികം പോരാടിയ പോരാളി ഷാജിയെ ഭരണത്തിന്റെയും പാർട്ടിയുടെയും തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ ക്രൂശിക്കുന്നത് സ്റ്റാലിനിസമാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്.
പോരാളി ഷാജി ആരെന്ന് എം.വി. ഗോവിന്ദനും എം.വി. ജയരാജനും അറിയില്ലെങ്കിൽ പി. ജയരാജനോട് ചോദിച്ചാൽ മതി. അദ്ദേഹം പറയുന്നില്ലെങ്കിൽ പോരാളി ഷാജി ആരെന്ന് താൻ പറഞ്ഞു തരാം എന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
പതിനഞ്ചു വർഷത്തിലധികമായി സിപിഎം നേതാക്കളും പ്രവർത്തകരും ഏറ്റവുമധികം ഷെയർ ചെയ്തിട്ടുള്ളത് പോരാളി ഷാജി സൈബർ സംഘത്തിന്റെ പോസ്റ്റുകളാണ്. എകെജി സെന്ററിൽ പ്രവർത്തിച്ചിരുന്ന സിപിഎം സൈബർ വിഭാഗം ഏറ്റവുമധികം പകർത്തിയത് പോരാളി ഷാജിയുടെ പോസ്റ്റുകളാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.