ചേര്ത്തല: ചേര്ത്തല കാര്ത്ത്യായനീ ദേവീക്ഷേത്രത്തിലെ അശ്ലീല പൂരപ്പാട്ട് നിരോധിച്ച് ഹൈക്കോടതി. 11നാണ് പ്രസിദ്ധമായ ചേര്ത്തലപൂരം. വായ്ത്താരിയില് മാറ്റമില്ലാത്ത ഭക്തികലര്ന്ന പാട്ടുകളാകും ഇപ്രാവശ്യം പൂരത്തിനു കേള്ക്കുക. പൂരത്തോടനുബന്ധിച്ച് അശ്ലീലപദങ്ങള് നിറഞ്ഞ പാട്ടുകളാണ് ഇതുവരെ പാടിയിരുന്നത്.
ആചാരമെന്ന പേരില് അശ്ലീലപ്പാട്ട് അതിരുകടക്കുന്നത് വലിയ പ്രശ്നമായിരുന്നു. മദ്യപസംഘങ്ങളും സമൂഹവിരുദ്ധരുമെല്ലാം അശ്ലീലപ്പാട്ടുകളുമായി എത്തുന്നത് ഭക്തര്ക്കും പ്രശ്നം സൃഷ്ടിച്ചിരുന്നു. ഇതുകാരണം സ്ത്രീകളും കുട്ടികളും പൂരോത്സവത്തിനു വരാതെയുമായി.
ഇതോടെയാണ് ക്ഷോത്രോപദേശകസമിതി സെക്രട്ടറി ഇ.കെ. സിനില്കുമാര് ഹൈക്കോടതിയെ സമീപിച്ചത്. തുടര്ന്നാണ് അശ്ലീലപ്പാട്ടും ആഭാസനൃത്തവും നിരോധിച്ച് കോടതി ഉത്തരവിട്ടത്.
ലംഘിക്കുന്നവര്ക്കെതിരേ ശക്തമായ നടപടിയെടുക്കാന് പോലീസിനു നിര്ദേശമുണ്ട്. വായ്ത്താരിയില് മാറ്റമില്ലാത്ത ഭക്തികലര്ന്ന പൂരപ്പാട്ട് ക്ഷേത്രോപദേശക സമിതി പുറത്തിറക്കിയിട്ടുണ്ട്.