ചെറുവത്തൂർ: അധ്യാപകൻ രാഷ്ട്രപിതാവിന്റെ പ്രതിമ നിർമിച്ചത് പത്രത്താളുകൾ കൊണ്ട്. കുട്ടമത്ത് ജിഎച്ച്എസ്എസിലെ അധ്യാപകനായ കരിവെള്ളൂർ സ്വദേശി കെ.എം. ദിലീപ് കുമാറാണ് പ്രതിമ ഒരുക്കിയത്.
നാൽപ്പതോളം പത്രങ്ങൾ, ഫെവിക്കോൾ, പെയിന്റ് എന്നിവ ഉപയോഗിച്ചാണ് പ്രതിമ തീർത്തത്.
ഒപ്പം ഗാന്ധിജിയുടെ ജീവിതകാലത്തെ പ്രധാന സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുമുണ്ട്.
കാൽ നൂറ്റാണ്ടായി അധ്യാപന രംഗത്തുള്ള ദിലീപ് കുമാർ ചെറുതും വലുതുമായ ആയിരത്തോളം രൂപങ്ങൾ നിർമിച്ചിട്ടുണ്ട്.
ഇതിൽ ഭൂരിഭാഗവും പാഴ്വസ്തുക്കൾ കൊണ്ടുള്ള കരകൗശലന ഇനങ്ങളാണ്. വിവിധ സ്ഥലങ്ങളിൽ 50 ൽ പരം പ്രദർശനങ്ങളും ഇതിനകം നടത്തിയിട്ടുണ്ട്.