പത്തനംതിട്ട: ചെറുനാരങ്ങയ്ക്ക് വന്‍വിലക്കയറ്റം. സര്‍ബത്ത് വില്പനയടക്കം നിര്‍ത്തി ചെറുകിട വ്യാപാരികള്‍.
വിലക്കയറ്റം നാരങ്ങാ വ്യാപാരികളെയും വഴിയോരക്കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. റംസാന് വ്രതാനുഷ്ഠാനകാലത്ത് നാരങ്ങയ്ക്ക് വില്പന ഏറെയുള്ള സമയമാണ്.
ചെറുനാരങ്ങയ്ക്ക് അപ്രതീക്ഷിതമായി വില ഉയര്‍ന്നതോടെ മലയാളികളുടെ ഇഷ്ട പാനീയമായ നാരങ്ങാ സര്‍ബത്തിന്റെ വില്പന പല ചെറുകിട വ്യാപാരികളും നിര്‍ത്തിവച്ച അവസ്ഥയാണുള്ളത്.
കിലോയ്ക്ക് 40 മുതല്‍ 60 രൂപ വരെ വിലയുണ്ടായിരുന്ന ചെറുനാരങ്ങയ്ക്ക് നിലവില്‍ 240 മുതല്‍ 260 വരെയാണ് വിപണി വില.
240 രൂപയ്ക്കു ചെറുനാരങ്ങാ വാങ്ങി 20 രൂപയ്ക്ക് സര്‍ബത്ത് വില്ക്കാന് കഴിയില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
ഇതോടെ ഏറ്റവും ചുരുങ്ങിയ ചിലവില്‍ ദാഹമകറ്റുന്ന മലയാളികളുടെ പ്രിയപ്പെട്ട പാനീയമാണ് ഈ വേനല്‍കാലത്ത് അന്യമാകുന്നത്.
റംസാന് നോമ്പിന്റെ ക്ഷീണമകറ്റാന്‍ ഏറെ ആശ്രയിക്കുന്നതും ചെറുനാരങ്ങായെ ആണ്. വിവാഹ ചടങ്ങുകള്‍ക്കും ഒഴിച്ചുകൂട്ടാനാവാത്ത ചെറുനാരങ്ങാ വിവാഹച്ചെലവിന്റെ ബജറ്റിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
തമിഴ്നാട്ടില്‍ ചെറുനാരങ്ങാ കൃഷിയിടങ്ങളില്‍ ആനയുടെ ആക്രമണമുണ്ടായതും ചില സ്ഥലങ്ങളില്‍ മയിലുകള്‍ കൃഷി നശിപ്പിച്ചതുമാണ് ക്ഷാമത്തിന് കാരണമെന്ന് തമിഴ്നാട് സ്വദേശികളായ വഴിയൊര കച്ചവടക്കാര്‍ പറയുന്നു.
മൊത്ത കച്ചവടക്കാര്‍ 240 രൂപയ്ക്കു വില്‍ക്കുന്ന ചെറുനാരങ്ങാ ഇവര്‍ക്ക് 190 രുപക്കാണ് ലഭിക്കുന്നത്.
ഇത് 200 രൂപക്ക് വിറ്റാലും ആളുകള്‍ വഴക്കുണ്ടാക്കുകയും വാങ്ങാതെ പോവുകയും ചെയ്യുകയാണെന്നാണ് വഴിയോര കച്ചവടക്കാരുടെ പരാതി.