ന്യുയോർക്ക്: മിഡ്ടൗണ്‍ ലക്ഷ്വറി അപ്പാർട്ട്മെന്റിൽ നിന്നും ചാടി ജീവനൊടുക്കയത് 2019 മിസ് യുഎസ്എ സൗന്ദര്യറാണിയും ലോയറുമായ ചെസ്ലി ക്രിസ്റ്റാണെന്ന് (30) ലൊ എൻഫോഴ്സ്മെന്റ് അധികൃതർ ഞായറാഴ്ച സ്ഥിരീകരിച്ചു.
60 നിലകളിലുള്ള അപ്പാർട്ട്മെന്റിൽ 9ാം നിലയിലായിരുന്നു ചെസ്ലി താമസിച്ചിരുന്നത്.
ഞായറാഴ്ച രാവിലെയാണ് നിലത്തു വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ചാടി ജീവനൊടുക്കുന്നതിനു മുന്‍പു ഇൻസ്റ്റാഗ്രാമിൽ മരണത്തിന്റെ സൂചന നൽകുന്ന സന്ദേശം പോസ്റ്റ് ചെയ്തിരുന്നു.
1991 ഏപ്രിൽ 28ന് മിഷിഗണ്‍ ജാക്സണിലായിരുന്നു ഇവരുടെ ജനനം. ഇവരുടെ എല്ലാ സന്പാദ്യവും അമ്മയ്ക്ക് നൽകണമെന്ന കുറിപ്പും ഇവർ എഴുതിവച്ചിരുന്നുവെങ്കിലും ജീവനൊടുക്കാനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ല.
2002 ൽ നോർത്ത് കരോലിന സൗന്ദര്യ റാണിയായി ഇവർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019 ൽ മിസ് യൂണിവേഴ്സിൽ 10ാം സ്ഥാനവും ലഭിച്ചിരുന്നു.
യൂണിവേഴ്സിറ്റി ഓഫ് സൗത്ത് കരോലിനയിൽ നിന്നും ബിഎസും, വേക്ക് ഫോറസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ജെഡിയും, എംബിഎയും നേടിയ സമർഥയായ ഒരു വക്കീൽ കൂടിയായിരുന്നു ചെസ്ലി.
പി.പി. ചെറിയാൻ