അഹമ്മദാബാദ്: ലോക യൂത്ത് ചെസ് ഒളിമ്പ്യാഡിലെ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ ഡെപ്യൂട്ടി ആര്‍ബിറ്റര്‍ ആയി ,ചെസ് അസോസിയേഷന് കേരളയുടെ ജിസ്മോനും. ആദ്യമായാണ് ചെസ് അസോസിയേഷന് കേരളയിൽനിന്ന് ഒരാള്‍ക്ക് ഈ അവസരം കിട്ടുന്നത്.
അഞ്ചു വർഷം മുമ്പ് ലോക ചെസ് ഫെഡറേഷനിൽ നിന്നും ഫിഡെ ആര്‍ബിറ്റര്‍ ടൈറ്റില്‍ നേടുമ്പോള്‍ ഈ പദവിനേടുന്ന ആദ്യ ചെസ് അസോസിയേഷന് കേരളം അംഗം ജിസ്മോന് ആയിരുന്നു. പിന്നീട് കേരളത്തിന്റെ അകത്തും പുറത്തും ആയി ഒട്ടനവധി അന്താരാഷട്ര മത്സരങ്ങള്‍ ജിസ്മോന് നിയന്ത്രിച്ചു. ലോക ചെസ് ഫെഡറേഷന് കഴിഞ്ഞ മാസമാണ് ജിസ്മോന് ഫിഡെ ആര്‍ബിറ്റര്‍ സി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.