ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ്  ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്

ഫി​ഡെ 2024 ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ നാ​ലാം ഘ​ട്ട മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് ആ​രം​ഭി​ക്കു​ന്പോ​ൾ പോ​രാ​ട്ടം ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്. മ​ത്സ​ര​ത്തി​ലെ നാ​ലാം വി​ശ്ര​മ ദി​ന​വും ക​ഴി​ഞ്ഞ് ഇ​ന്നു 13-ാം ഗെ​യി​മി​ന് നി​ല​വി​ലെ ചാ​ന്പ്യ​ൻ ചൈ​ന​യു​ടെ ഡി​ങ് ലി​റ​നും ഇ​ന്ത്യ​ൻ കൗ​മാ​ര പ്ര​തി​ഭ ഡി. ​ഗു​കേ​ഷും ക​രു​ക്ക​ൾ നീ​ക്കും. നി​ല​വി​ൽ ഇ​രു​വ​രും ആ​റു പോ​യി​ന്‍റു വി​തം നേ​ടി തു​ല്യ​നി​ല​യി​ലാ​ണ്.

ഒ​ന്നും പ​ന്ത്ര​ണ്ടും ഗെ​യി​മു​ക​ൾ ഡി​ങ് വി​ജ​യി​ച്ച​പ്പോ​ൾ മൂ​ന്നും പ​തി​നൊ​ന്നും ഗെ​യി​മു​ക​ൾ ഗു​കേ​ഷ് നേ​ടി. ജ​യ പ​രാ​ജ​യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞ ബാ​ക്കി എ​ട്ടു ഗെ​യി​മു​ക​ളും സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. ഇ​പ്പോ​ഴു​ള്ള ടൈ ​ബ്രേ​ക്കു ചെ​യ്ത് ഇ​വ​രി​ലൊ​രാ​ൾ ചാ​ന്പ്യ​നാ​കാ​ൻ ഇ​നി ര​ണ്ടു ഗെ​യി​മു​ക​ൾ കൂ​ടി ശേ​ഷി​ക്കു​ന്നു.

ഇ​നി​യു​ള്ള ര​ണ്ടു ഗെ​യി​മു​ക​ളി​ൽ ഒ​രു വി​ജ​യ​വും ഒ​രു സ​മ​നി​ല​യു​മെ​ങ്കി​ലും നേ​ടു​ന്ന​യാ​ൾ ചാ​ന്പ്യ​നാ​കും. ഇ​രു​വ​രും ഓ​രോ ഗെ​യിം ജ​യി​ച്ചാ​ലും ഇ​രു ഗെ​യി​മു​ക​ളും സ​മ​നി​ല​യി​ല​വ​സാ​നി​ച്ചാ​ലും ഏ​ഴു പോ​യി​ന്‍റു​മാ​യി സ​മ​നി​ല​യി​ല​ത്തും. അ​ങ്ങി​നെ​യെ​ങ്കി​ൽ വെ​ള്ളി​യാ​ഴ്ച ടൈ​ബ്രേ​ക്ക് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

ടൈ ​ബ്രേ​ക്ക് ഇ​ങ്ങ​നെ

ആ​ദ്യ ടൈ​ബ്രേ​ക്ക് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം നീ​ക്കം മു​ത​ൽ പ​ത്തു സെ​ക്ക​ൻ​ഡ് അ​ഡീ​ഷ്ണ​ലാ​യി ല​ഭി​ക്കു​ന്ന 15 മി​നി​റ്റ് ഓ​രോ ക​ളി​ക്കാ​ര​നു​മു​ള്ള നാ​ലു റാ​പി​ഡ് ഗെ​യി​മു​ക​ളാ​ണ് ന​ട​ക്കു​ക. ഇ​തി​ൽ ര​ണ്ട​ര പോ​യി​ന്‍റ് ല​ഭി​ക്കു​ന്ന​യാ​ൾ വി​ജ​യി​ക്കും. തു​ട​ർ​ന്നും സ​മ​നി​ല​യാ​ണെ​ങ്കി​ൽ അ​ഞ്ചു സെ​ക്ക​ൻ​ഡ് ഓ​രോ നീ​ക്ക​ത്തി​നും ഇ​ൻ​ക്രി​മെ​ന്‍റു​ള്ള 10 മി​നി​റ്റി​ന്‍റെ ര​ണ്ടു റാ​പ്പി​ഡ് ഗെ​യി​മു​ക​ളാ​ണ് ക​ളി​ക്കേ​ണ്ട​ത്. ഇ​തി​ൽ ഒ​ന്ന​ര പോ​യി​ന്‍റ് നേ​ടു​ന്ന​യാ​ൾ ജേ​താ​വാ​കും.

റാ​പി​ഡ് മാ​ച്ചി​ലും തു​ല്യ​ത​യാ​ണെ​ങ്കി​ൽ ബ്ലി​റ്റ്സ് ഗെ​യി​മു​ക​ളി​ലേ​ക്കു നീ​ങ്ങും. ആ​ദ്യ​മാ​യി ര​ണ്ടു സെ​ക്ക​ൻ​ഡ് ഓ​രോ നീ​ക്ക​ത്തി​നും അ​ധി​ക​മാ​യി കി​ട്ടു​ന്ന മൂ​ന്നു മി​നി​റ്റു​ള്ള ര​ണ്ടു ബ്ലി​റ്റ്സ് ഗെ​യി​മു​ക​ളാ​ണ്. ഇ​തി​ൽ ഒ​ന്ന​ര പോ​യി​ന്‍റ് ല​ഭി​ക്കു​ന്ന​യാ​ൾ ജ​യി​ക്കും. ഇ​വി​ടെ ഓ​രോ മ​ത്സ​ര​ത്തി​നും ന​റു​ക്കി​ട്ടാ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കു​ള്ള ക​രു​ക്ക​ളു​ടെ ക​ള​ർ തീ​രു​മാ​നി​ക്കു​ക.

വീ​ണ്ടും സ​മ​നി​ല വ​ന്നാ​ൽ ഇ​തേ സ​മ​യ​ക്ര​മ​ത്തി​ൽ ഒ​രു ബ്ലി​റ്റ്സ് ഗെ​യിം​കൂ​ടെ ക​ളി​ക്കും. ഇ​വി​ടെ​യും ക​രു​ക്ക​ളു​ടെ ക​ള​ർ ന​റു​ക്കി​ട്ടു തീ​രു​മാ​നി​ക്കും. തു​ട​ർ​ന്നും സ​മ​നി​ല​യാ​ണെ​ങ്കി​ൽ എ​തി​ർ​ക​ള​ർ ക​രു​ക്ക​ൾ ന​ൽ​കി​ക്കൊ​ണ്ട് ഇ​തേ സ​മ​യ​ക്ര​മ​ത്തി​ൽ വി​ജ​യി​യെ തീ​രു​മാ​നി​ക്കു​ന്ന​തു വ​രെ ബ്ലി​റ്റ്സ് ഗെ​യി​മു​ക​ൾ ന​ട​ത്തും.

സ​മ്മാ​ന​ത്തു​ക

ര​ണ്ട​ര മി​ല്യ​ണ്‍ അ​മേ​രി​ക്ക​ൻ ഡോ​ള​റാ​ണ് (21.22 കോ​ടി രൂ​പ) ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന് സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്. ഇ​തി​ൽ ഓ​രോ ഗെ​യി​മും ജ​യി​ക്കു​ന്ന​യാ​ൾ​ക്ക് ര​ണ്ടു ല​ക്ഷം ഡോ​ള​ർ (1.69 കോ​ടി രൂ​പ) വീ​തം ല​ഭി​ക്കും.

ബാ​ക്കി തു​ക ഇ​രു​വ​ർ​ക്കും തു​ല്യ​മാ​യി പ​ങ്കി​ടും. ടൈ​ബ്രേ​ക്കി​ലേ​ക്കു മ​ത്സ​രം ക​ട​ന്നാ​ൽ ചാ​ന്പ്യ​ന് 1.3 മി​ല്യ​ണ്‍ ഡോ​ള​റും റ​ണ്ണേ​ഴ് അ​പ്പി​ന് 1.2 മി​ല്യ​ണ്‍ ഡോ​ള​റു​മാ​ണ് ന​ൽ​കു​ക.

  • സോ​ബി​ച്ച​ൻ ത​റ​പ്പേ​ൽ

Related posts

Leave a Comment