ഗുകേഷിന് അ​ഞ്ചു കോ​ടി രൂ​പ​യു​ടെ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു തമിഴ്നാട് സർക്കാർ

ചെ​ന്നൈ: ഫി​ഡെ 2024 ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ജ​യി​ച്ച ഡി. ​ഗു​കേ​ഷി​ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ അ​ഞ്ചു കോ​ടി രൂ​പ​യു​ടെ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 18-ാം ലോ​ക ചെ​സ് ചാ​ന്പ്യ​നാ​യി, ലോ​ക ചാ​ന്പ്യ​നാ​കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന ച​രി​ത്ര​വും പ​തി​നെ​ട്ടു​കാ​ര​നാ​യ ഗു​കേ​ഷ് കു​റി​ച്ചു.

ഞാ​ൻ ഒ​രു ആ​ണ്‍​കു​ട്ടി​യെ ക​ണ്ടു; അ​തെ, എ​നി​ക്ക് അ​വ​നെ അ​ങ്ങ​നെ വി​ളി​ക്കാം. കാ​ര​ണം, 2000ൽ ​ഞാ​ൻ ആ​ദ്യ​മാ​യി ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ് കി​രീ​ടം നേ​ടി​യ​പ്പോ​ൾ അ​വ​ൻ ജ​നി​ച്ചി​ട്ടി​ല്ല. ഡി. ​ഗു​കേ​ഷ്, പ്രാ​യം വെ​റും 18, ഇ​പ്പോ​ഴി​താ 18-ാമ​ത്തെ ലോ​ക ചാ​ന്പ്യ​നാ​യി​രി​ക്കു​ന്നു അ​വ​ൻ. ഭാ​വി ചെ​സി​ന് ഒ​രു മു​ഖ​മു​ണ്ടെ​ങ്കി​ൽ, അ​ത് അ​വ​ന്‍റെ മു​ഖം​പ്പോ​ലെ ത​ന്നെ കാ​ണ​പ്പെ​ടും.

ശാ​ന്ത​ൻ, കൃ​ത്യ​ത​യും ആ​ത്മ​വി​ശ്വാ​സ​വും ഉ​ള്ള​വ​ൻ- ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​ൽ ഇ​ന്ത്യ​ൻ ചെ​സ് ഇ​തി​ഹാ​സം വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദ് കു​റി​ച്ചു. പ​തി​നെ​ട്ടു​കാ​ര​നാ​യ ഡി. ​ഗു​കേ​ഷ് ഫി​ഡെ ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് പ​ട്ടം സ്വ​ന്ത​മാ​ക്കി​യ​തി​നു​ശേ​ഷം ആ​ന​ന്ദ് എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​യി​രു​ന്നു ഇ​ത്.

2023 ഫി​ഡെ ലോ​ക ചെ​സ് ചാ​ന്പ്യ​നാ​യി​രു​ന്ന ചൈ​ന​യു​ടെ ഡി​ങ് ലി​റ​നെ 6.5-7.5നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഗു​കേ​ഷ് വി​ജ​യ​ശ്രീ​ലാ​ളി​ത​നാ​യ​ത്. ടൂ​ർ​ണ​മെ​ന്‍റി​ലെ അ​വ​സാ​ന റൗ​ണ്ടാ​യ 14-ാം ഗെ​യി​മി​ൽ ജ​യി​ച്ച​തോ​ടെ ഗു​കേ​ഷ് ലോ​ക ചാ​ന്പ്യ​ൻ പ​ട്ട​ത്തി​ലെ​ത്തി.

ലോ​ക ചെ​സ് ചാ​ന്പ്യ​നാ​കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​രം എ​ന്ന ച​രി​ത്ര​വും പ​തി​നെ​ട്ടു​കാ​ര​നാ​യ ഗു​കേ​ഷ് സ്വ​ന്ത​മാ​ക്കി. 2026ലെ ​ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പു​വ​രെ ഇ​നി ലോ​ക ചെ​സ് രാ​ജാ​വ് ഗു​കേ​ഷാ​യി​രി​ക്കും.

2026ൽ ​കാ​ൻ​ഡി​ഡേ​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ജ​യി​ച്ച് എ​ത്തു​ന്ന ആ​ൾ​ക്കു മു​ന്നി​ൽ കി​രീ​ടം നി​ല​നി​ർ​ത്താ​നാ​യി ഗു​കേ​ഷ് ഇ​റ​ങ്ങും. 2024 കാ​ൻ​ഡി​ഡേ​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ 14ൽ ​ഒ​ന്പ​ത് പോ​യി​ന്‍റ് നേ​ടി​യാ​യി​രു​ന്നു ഗു​കേ​ഷ് ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ് പോ​രാ​ട്ട​ത്തി​നു യോ​ഗ്യ​ത നേ​ടി​യ​ത്.

പ്രാ​യ​ത്തി​ലും ഒ​ന്നാ​മ​ൻ

18 വ​ർ​ഷ​വും ആ​റു മാ​സ​വും 14 ദി​ന​വും പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നെ​ത്തി ചെ​ന്നൈ​യി​ൽ താ​മ​സ​മാ​ക്കി​യ ഡി. ​ഗു​കേ​ഷ് ഫി​ഡെ ലോ​ക ചാ​ന്പ്യ​ൻ പ​ട്ട​ത്തി​ലെ​ത്തി​യ​ത്. 22 വ​ർ​ഷ​വും 210 ദി​ന​വും പ്രാ​യ​മു​ള്ള​പ്പോ​ൾ ലോ​ക ചാ​ന്പ്യ​നാ​യ റ​ഷ്യ​ക്കാ​ര​ൻ ഗാ​രി കാ​സ്പ​റോ​വി​ന്‍റെ റി​ക്കാ​ർ​ഡ് ഇ​തോ​ടെ ത​ക​ർ​ന്നു.

1985ൽ ​അ​ന​റ്റോ​ളി കാ​ർ​പോ​വി​നെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു കാ​സ്പ​റോ​സ് 22-ാം വ​യ​സി​ൽ ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 39 വ​ർ​ഷം കാ​സ്പ​റോ​വി​ന്‍റെ പേ​രി​ലാ​യി​രു​ന്ന റി​ക്കാ​ർ​ഡാ​ണ് ഗു​കേ​ഷ് ത​ക​ർ​ത്ത​തെ​ന്നു ചു​രു​ക്കം.

2013ൽ ​ഇ​ന്ത്യ​യു​ടെ വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദി​നെ കീ​ഴ​ട​ക്കി ലോ​ക ചാ​ന്പ്യ​നാ​യ നോ​ർ​വെ​യു​ടെ മാ​ഗ്ന​സ് കാ​ൾ​സ​നാ​ണ് പ്രാ​യം കു​റ​ഞ്ഞ​തി​ന്‍റെ പ​ട്ടി​ക​യി​ൽ മൂ​ന്നാ​മ​ത്. ആ​ന​ന്ദി​നെ 3-5ന് ​അ​ന്നു ത​ക​ർ​ത്ത​പ്പോ​ൾ കാ​ൾ​സ​ന്‍റെ പ്രാ​യം 22 വ​ർ​ഷ​വും 357 ദി​ന​വു​മാ​യി​രു​ന്നു.

അ​തു​ക്കും മേ​ലെ മാ​ഗ്ന​സ്

ഫി​ഡെ ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ രീ​തി​ക​ളോ​ടു​ള്ള അ​പ്രീ​തി​യാ​ൽ ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന സൂ​പ്പ​ർ താ​ര​മാ​ണ് നോ​ർ​വെ​യു​ടെ മാ​ഗ്ന​സ് കാ​ൾ​സ​ൻ. നി​ല​വി​ലെ ലോ​ക ഒ​ന്നാം ന​ന്പ​ർ. ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ജ​യി​ച്ച​തി​നാ​ൽ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​ര​ൻ ഞാ​നാ​ണെ​ന്ന വി​ചാ​രം എ​നി​ക്കി​ല്ല. അ​ത് മാ​ഗ്ന​സ് കാ​ൾ​സ​ൻ​ത​ന്നെ​യാ​ണ്.

മാ​ഗ്ന​സി​ന്‍റെ നേ​ട്ട​ങ്ങ​ൾ​ക്കൊ​പ്പം എ​ത്തു​ക​യാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം- ലോ​ക ചാ​ന്പ്യ​നാ​യ ശേ​ഷം ഗു​കേ​ഷി​ന്‍റെ വാ​ക്കു​ക​ൾ ഇ​താ​യി​രു​ന്നു.

കാ​ര​ണം, ഗു​കേ​ഷി​ന് അ​റി​യാം ഫി​ഡെ ലോ​ക ചാ​ന്പ്യ​ൻ​പ​ട്ടം സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും അ​തി​നും മു​ക​ളി​ലാ​യി ചെ​സ് ലോ​ക​ത്ത് കാ​ൾ​സ​ൻ എ​ന്നൊ​രു ക​ളി​ക്കാ​ര​ൻ ഉ​ണ്ടെ​ന്ന​ത്.

2831 റേ​റ്റിം​ഗു​മാ​യി കാ​ൾ​സ​നാ​ണ് നി​ല​വി​ൽ ലോ​ക ഒ​ന്നാം ന​ന്പ​ർ. 2013 മു​ത​ൽ 2021വ​രെ​യു​ള്ള അ​ഞ്ചു ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ലും കാ​ൾ​സ​നെ വെ​ല്ലാ​ൻ ആ​ളി​ല്ലാ​യി​രു​ന്നു. 2023ൽ ​ലോ​ക ചാ​ന്പ്യ​ൻ​പ​ട്ട പോ​രാ​ട്ട​ത്തി​ൽ​നി​ന്നു പി​ന്മാ​റു​ന്ന​താ​യി കാ​ൾ​സ​ൻ വ്യ​ക്ത​മാ​ക്കി.

അ​തോ​ടെ​യാ​ണ് 2022 കാ​ൻ​ഡി​ഡേ​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​ര​നാ​യ ഡി​ങ് ലി​റ​ൻ ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ് പോ​രാ​ട്ട​വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​തു​പോ​ലും. റ​ഷ്യ​യു​ടെ കാ​ൻ​ഡി​ഡേ​റ്റ് ചാ​ന്പ്യ​നാ​യി​രു​ന്ന ഇ​യാ​ൻ നി​പ്പോം​നി​ഷി​യെ കീ​ഴ​ട​ക്കി ലി​റ​ൻ ലോ​ക ചാ​ന്പ്യ​ൻ​പ​ട്ടം ക​ര​സ്ഥ​മാ​ക്കി.

മാ​ഗ്ന​സ് വ​രി​ല്ല

2026 ഫി​ഡെ ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ് പോ​രാ​ട്ട​ത്തി​ൽ ഡി. ​ഗു​കേ​ഷി​ന്‍റെ കി​രീ​ട​ത്തി​നു വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​ൻ കാ​ൾ​സ​ൻ വ​രു​മോ എ​ന്ന​താ​ണ് ചെ​സ് പ്രേ​മി​ക​ളു​ടെ കാ​ത്തി​രി​പ്പ്. കാ​ൾ​സ​നോ​ട് പോ​രാ​ടു​ക​യാ​ണ് ത​ന്‍റെ സ്വ​പ്ന​മെ​ന്ന് ഗു​കേ​ഷും വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ, ലോ​ക ചാ​ന്പ്യ​നാ​യ ഗു​കേ​ഷി​ന് ആ​ശം​സ അ​റി​യി​ച്ച​ശേ​ഷം ചാ​ന്പ്യ​ൻ​ഷി​പ്പ് വേ​ദി​യി​ലേ​ക്ക് വ​രി​ല്ല എ​ന്നു തീ​ർ​ത്തു പ​റ​ഞ്ഞു കാ​ൾ​സ​ൻ.

‘ലി​റ​ൻ തോ​റ്റു കൊ​ടു​ത്തു’

ഫി​ഡെ 2024 ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ ചൈ​ന​യു​ടെ ഡി​ങ് ലി​റ​ൻ ഇ​ന്ത്യ​യു​ടെ ഡി. ​ഗു​കേ​ഷി​നു മു​ന്നി​ൽ തോ​റ്റു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ആ​രോ​പി​ച്ച് ചെ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റ​ഷ്യ പ്ര​സി​ഡ​ന്‍റ് ആ​ൻ​ഡ്രി ഫി​ല​റ്റോ​വ് രം​ഗ​ത്ത്.

ലി​റ​ന്‍റെ തോ​ൽ​വി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഫി​ല​റ്റോ​വ് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ഫ​ഷ​ണ​ൽ താ​ര​ങ്ങ​ളെ​യും ചെ​സ് ആ​രാ​ധ​ക​രെ​യും അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന മ​ണ്ട​ത്ത​രം ന​ട​ത്തി ഡി​ങ് ലി​റ​ൻ തോ​ൽ​വി​ക്കു വ​ഴ​ങ്ങു​ക​യാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

22-ാം വ​യ​സി​ൽ ലോ​ക ചാ​ന്പ്യ​നാ​യ റ​ഷ്യ​ക്കാ​ര​ൻ ഗാ​രി കാ​സ്പ​റോ​വി​ന്‍റെ റി​ക്കാ​ർ​ഡ് ത​ക​ർ​ത്ത്, ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ലോ​ക ചാ​ന്പ്യ​ൻ എ​ന്ന ച​രി​ത്രം പ​തി​നെ​ട്ടു​കാ​ര​നാ​യ ഗു​കേ​ഷ് കു​റി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് റ​ഷ്യ​ൻ ചെ​സ് ഫെ​ഡ​റേ​ഷ​ൻ രം​ഗ​ത്ത് എ​ത്തി​യ​ത്. 55-ാം നീ​ക്ക​ത്തി​ൽ മ​ണ്ട​ത്ത​രം കാ​ണി​ച്ച ഡി​ങ് ലി​റ​നെ, അ​തു​മു​ത​ലാ​ക്കി ഗു​കേ​ഷ് കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. 11-ാം റൗ​ണ്ടി​ൽ ഗു​കേ​ഷ് ജ​യി​ച്ച​തും ലി​റ​ന്‍റെ മ​ണ്ട​ത്ത​രം മു​ത​ലെ​ടു​ത്താ​യി​രു​ന്നു.
55. Rf2 Rxf2 (ചി​ത്ര​ത്തി​ൽ)
56. Kxf2 Bd5
57. Bxd5 Kxd5
58. Ke3 Ke5
(55 മു​ത​ൽ മ​ത്സ​രം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ​യു​ള്ള നീ​ക്ക​ങ്ങ​ൾ)

Related posts

Leave a Comment