വീണ്ടും ചതുരംഗക്കളം വാണ് കാൾസൻ‌

ലണ്ടൻ: ലോക ചെസ് ചാംപ്യന്‍ഷിപ്പ് കിരീടം നോര്‍വെയുടെ മാഗ്നസ് കാള്‍സന്‍ നിലനിര്‍ത്തി. ലണ്ടനിൽ നടന്ന ടൈബ്രേക്കററില്‍ അമേരിക്കയുടെ ഫാബിയാനോ കറുവാനയെ തോല്‍പിച്ചു.

റാപ്പിഡ് ഗെയിമിലെ ആദ്യ മൂന്നുമല്‍സരങ്ങളും ജയിച്ച് കാള്‍സന്‍ കിരീടമുറപ്പിച്ചിരുന്നു. 2013ല്‍ വിശ്വനാഥന്‍ ആനന്ദിനെ കീഴടക്കിയാണ് കാള്‍സന്‍ ആദ്യ ലോകചാംപ്യന്‍ഷിപ്പ് സ്വന്തമാക്കിയത്. 2014ലും 2016ലും കാള്‍സന്‍ കിരീടം നിലനിര്‍ത്തിയിരുന്നു.

Related posts