ചെസ്സ് ബോർഡിലെ കരുവിന് എന്തുവില വരും? ഒരു ചെസ് സെറ്റിന് കുറഞ്ഞത് 100 രൂപയ്ക്കും ലഭിക്കും. മേൽത്തരം സെറ്റാണെങ്കിൽ 1000 രൂപയും. അങ്ങനെനോക്കിയാൽ ഒരു കരുവിന് കൂടിപ്പോയാൽ 100 രൂപ. അല്ലേ?
പുരാതന വസ്തുക്കൾ ലേലത്തിൽ വിൽക്കുന്ന ലണ്ടനിലെ സോത്തീബിസ് എന്ന കന്പനി കഴിഞ്ഞ ദിവസം 200 വർഷം പഴക്കമുള്ള കാവൽപ്പടയാളിയുടെ കരു ലേലം ചെയ്തു. പടത്തൊപ്പിയും ധരിച്ച് വാളും പരിചയും പിടിച്ചു നിൽക്കുന്ന കാവൽക്കാരന്റെ കരുവാണിത്. (ഇന്നത്തെ ചെസ് ബോർഡിലുള്ള റൂക്കിന് തുല്യമായുള്ള കരു)1831ലെ ലൂയിസ് ചെസ്സ്മാനിലെ കരുവാണിത്.
7,35,000 യൂറോ (ഏകദേശം ആറു കോടി രൂപ)യ്ക്കാണ് കരു ലേലം ചെയ്തത്. 1964ൽ എഡിൻബർഗിൽ പുരാവസ്തുക്കളോടു താത്പര്യമുള്ള ഒരാൾ അഞ്ച് യൂറോ (ഏകദേശം 400 രൂപ)യ്ക്കാണ് ഈ കരു വാങ്ങിയത്. ഇയാളുടെ ബന്ധുക്കളാണ് സോത്തീബിസിനെ ഈ കരു ലേലം ചെയ്യാനായി സമീപിച്ചത്. ഇത്രയും മൂല്യമുള്ള കരുവാണെന്ന് അറിയാതെയായിരുന്നത്രേ ഇവർ ലേലത്തിനായി കരു എത്തിച്ചത്.
പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാളാണ് കരു ലേലത്തിൽ പിടിച്ചതെന്ന് സോത്തീബിസ് കന്പനി പറഞ്ഞു. ലൂയിസ് ചെസ്സ്മാനിലെ കരുക്കൾ ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലും സ്കോട്ട്ലൻഡിലെ നാഷണൽ മ്യൂസിയത്തിലും സൂക്ഷിച്ചിരിക്കുന്നു.
എസ് ടി