നാല്പത്തിയഞ്ചാമ​ത് ചെ​സ് ഒ​ളി​മ്പ്യാ​ഡി​ൽ ഇ​​ന്ത്യ​​ക്ക് സ്വ​​ർ​​ണം

ബുഡാപെസ്റ്റ്: നാല്പത്തിയഞ്ചാമ​ത് ചെ​സ് ഒ​ളി​ന്പ്യാ​ഡി​ൽ ഇ​ന്ത്യക്കു ച​രി​ത്ര​ സ്വ​ർ​ണം. ചെ​സ് ഒ​ളി​ന്പ്യാ​ഡി​ൽ ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ലും വ​നി​താ വി​ഭാ​ഗ​ത്തി​ലു​മാ​ണ് ഇ​ന്ത്യ സ്വ​ർ​ണം നേ​ടി​യ​ത്. ഓ​പ്പ​ണ്‍, വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ത്യ ആ​ദ്യ​മാ​യാ​ണ് സ്വ​ർ​ണം നേ​ടു​ന്ന​ത്.

ന്ന​ലെ ന​ട​ന്ന ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ അ​വ​സാ​ന റൗ​ണ്ടി​ൽ സ്ലോ​വേ​നി​യ​യെ തോ​ൽ​പ്പി​ച്ചാ​ണ് ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ​നേ​ട്ടം. ഇ​തോ​ടെ ഇ​ന്ത്യ 21 പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​തെ​ത്തി. വ​നി​താ വി​ഭാ​ഗ​ത്തി​ൽ അ​വ​സാ​ന റൗ​ണ്ടി​ൽ അ​സ​ർ​ബൈ​ജാ​നെ തോ​ൽ​പ്പി​ച്ച് 19 പോ​യി​ന്‍റു​മാ​യാ​ണ് ഇ​ന്ത്യ സ്വ​ർ​ണ​ത്തി​ലെ​ത്തി​ത്.

ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ അ​മേ​രി​ക്ക വെ​ള്ളി​യും ഉ​സ്ബ​ക്കി​സ്ഥാ​ന്‍ ബ്രോ​ണ്‍​സും ക​ര​സ്ഥ​മാ​ക്കി വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ക​സാ​ക്കി​സ്ഥാ​ന്‍ വെ​ള്ളി​യും അ​മേ​രി​ക്ക വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി.

ഓ​പ്പ​ൺ വി​ഭാ​ഗ​ത്തി​ൽ അ​വ​സാ​ന റൗ​ണ്ടി​ൽ ഇ​ന്ത്യ 3.5-05ന് ​സ്ലോ​വേ​നി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ർ​ജു​ൻ എ​റി​ഗാ​സി, ജാ​ൻ സു​ബെ​ൽ​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കി. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഡി. ​ഗു​കേ​ഷ് വ്ളാ​ഡി​മി​ർ ഫെ​ഡോ​സീ​വി​നെ തോ​ൽ​പ്പി​ച്ചു​കൊ​ണ്ട് ര​ണ്ടാം ജ​യ​വും ഇ​ന്ത്യ​ക്കു ന​ൽ​കി. മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ആ​ർ. പ്ര​ഗ്നാ​ന​ന്ദ​യു​ടെ വ​ക​യാ​യി​രു​ന്നു ജ​യം. പ്ര​ഗ്നാ​ന​ന്ദ, ആ​ന്‍റ​ണ്‍ ഡെം​ചെ​ങ്കോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

വി​ദി​ത് ഗു​ജ​റാ​ത്തി, മ​തേ​ജ് സെ​ബെ​നി​ക്കി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ചു. ഇ​തോ​ടെ മ​റ്റു ടീ​മു​ക​ളു​ടെ ഫ​ല​ത്തി​നാ​യി കാ​ക്കാ​തെത​ന്നെ ഇ​ന്ത്യ ടീം ​സ്വ​ർ​ണ മെ​ഡ​ൽ ഉ​റ​പ്പി​ച്ചു. ഡി. ​ഗു​കേ​ഷ്, അ​ർ​ജു​ൻ എ​റി​ഗൈ​സി എ​ന്നി​വ​ർ യ​ഥാ​ക്ര​മം ബോ​ർ​ഡ് ന​ന്പ​ർ 1, 3 എ​ന്നി​വ​യി​ൽ വ്യ​ക്തി​ഗ​ത ബോ​ർ​ഡ് മെ​ഡ​ലു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. ടീം ​സ്കോ​റി​ൽ ഇ​ന്ത്യ​യു​ടെ ര​ണ്ടു പോ​യി​ന്‍റ് പി​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്ന ചൈ​ന അ​മേ​രി​ക്ക​യോ​ട് പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തു.

വ​നി​താ വി​ഭാ​ഗ​ത്തി​ൽ അ​സ​ർ​ബൈ​ജാ​നെ 3.5-0.5 നാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ പരാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​ക​ൾ എ​ല്ലാം ക​സാ​ക്കി​സ്ഥാ​ൻ-​യു​എ​സ്എ മ​ത്സ​ര​ത്തെ ആ​ശ്ര​യി​ച്ചി​രി​ന്നു. ക​സാ​ക്കി​സ്ഥാ​ൻ യു​എ​സ്എ​യോ​ട് സ​മ​നി​ല വ​ഴ​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ വ്യ​ക്ത​മാ​യ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ഒ​രു സ്വ​ർ​ണം നേ​ടു​ന്ന​ത്, ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലും അ​ത് നേ​ടി​ക്കൊ​ണ്ട് ഇ​ന്ത്യ ച​രി​ത്ര​ത്തി​ലെ സ്വ​പ്ന നേ​ട്ടം ക​ര​സ്ഥ​മാ​ക്കി.

ചെ​​സ് ഒ​​ളി​​ന്പ്യാ​​ഡി​​ന്‍റെ പ​​ത്താം റൗ​​ണ്ടി​​ൽ അ​​മേ​​രി​​ക്ക​​യെ 2.5-1.5 ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ഇ​​ന്ത്യ സ്വ​​ർ​​ണ​​ം ഉറപ്പിച്ചിരുന്നു. 2022ൽ ​​ചെ​​ന്നൈ​​യി​​ൽ ന​​ട​​ന്ന ഒ​​ളി​​ന്പ്യാ​​ഡി​​ലെ പോ​​ലെ, ഡി. ഗു​​കേ​​ഷ്, ലോ​​ക ര​​ണ്ടാം ന​​ന്പ​​ർ താ​​രം ഫാ​​ബി​​യാ​​നോ ക​​രു​​വാ​​ന​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ അ​​ർ​​ജു​​ൻ എ​​റി​​ഗൈ​​സി, ലെ​​യ്നി​​യ​​ർ ഡൊ​​മി​​ൻ​​ഗ്യൂ​​സി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

ടീം ഇന്ത്യ

​ഓ​പ്പ​ണ്‍ വിഭാഗം

ഡി. ​ഗു​കേ​ഷ്, ആ​ർ. പ്ര​ഗ്നാ​ന​ന്ദ, അ​ർ​ജു​ൻ എ​റി​ഗാ​സി, വി​ദി​ത് ഗു​ജ​റാ​ത്തി, പി. ​ഹ​രി​കൃ​ഷ്ണ

വ​നി​ത​ക​ൾ-​

ഹ​രി​ക ദ്രോ​ണാ​വാ​ലി, ആ​ർ. വൈ​ശാ​ലി, ദി​വ്യ ദേ​ശ്മു​ഖ്, വ​ന്തി​ക അ​ഗ​ർ​വാ​ൾ, താ​നി​യ സ​ച്ച്ദേ​വ്

ജി​സ്മോ​ൻ മാ​ത്യു, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ർ​ബി​റ്റ​ർ

Related posts

Leave a Comment