ഇന്ത്യന്‍ യുവതയുടെ പ്രിയ എഴുത്തുകാരന് ചേതന്‍ ഭഗത്തും കോപ്പിയടി വിവാദത്തില്‍. ഭഗത്തിന്റെ ദ വണ്‍ ഇന്‍ഡ്യന്‍ ഗേള്‍ എന്ന പുസ്തകം കോപ്പിയടിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത് ബെംഗളുരു സ്വദേശിനി അന്വിതാ ബാജ്പേയി എന്ന എഴുത്തുകാരിയാണ്. തന്റെ ഡ്രോയിങ് പാരലല്‍സ് എന്ന കഥയിലെ കഥാപാത്രങ്ങള്‍, സ്ഥലങ്ങള്‍, വൈകാരിക അന്തരീക്ഷം എന്നിവ ചേതന്‍ കോപ്പിയടിച്ചെന്നാണ് അന്‍വിതയുടെ ആരോപണം.
2014 ലെ ബെംഗളുരു സാഹിത്യോത്സവത്തില്‍ വച്ച് ഡ്രോയിങ് ലൈന്‍സ് എന്ന കഥ ഉള്‍പ്പെട്ട കഥാസമാഹാരം ലൈഫ് ഓഡ്സ് ആന്‍ഡ് എന്‍ഡ്സ് താന്‍ ചേതനു നല്‍കിയിരുന്നെന്നും പുസ്തകത്തെ കുറിച്ചുള്ള അഭിപ്രായം അറിയാനായിരുന്നു അതെന്നും അന്വിത പറയുന്നു. 2016 ഒക്ടോബറിലാണ് ദവണ്‍ ഇന്‍ഡ്യന്‍ ഗേള്‍ വിപണിയിലെത്തിയത്. പുസ്തകത്തിന്റെ വില്പന നിര്‍ത്തി വയ്ക്കണമെന്നും നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് ഈ വര്‍ഷം ഫെബ്രുവരി 22 ന് അന്വിത ചേതന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
എന്നാല്‍ ചേതന്‍ ഭഗത്ത് ആരോപണങ്ങള്‍ പാടെ തള്ളിക്കളഞ്ഞതോടെ അന്വിത ബെംഗളുരുവിലെ ഒരു സിവില്‍ കോടതിയെ സമീപിക്കുകയായിരുന്നു.നിലവില്‍ ആറുമാസത്തേക്ക് പുസ്തകത്തിന്റെ വില്പന നിര്‍ത്തി വയ്ക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.
അന്വിത ബാജ്പേയിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
തീര്‍ത്തും ദൗര്‍ഭാഗ്യകരമെന്നാണ് ,വിഷയത്തേക്കുറിച്ച് ചേതന്‍ ഭഗത്തിന്റെ പ്രതികരണം. തന്റെ എല്ലാ കഥകളും തന്റെ അനുഭവങ്ങളില്‍ നിന്നും പ്രചോദനമുള്ക്കൊണ്ടെഴുതിയവയാണെന്നും വണ്‍ ഇന്‍ഡ്യന്‍ ഗേളും അതില്‍നിന്ന് വ്യത്യസ്തമല്ലെന്നും ചേതന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ചേതന്‍ ഭഗത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്