ഹനുമാനെ ഏത് ജാതിക്കാരനാണെന്ന  തർക്കം മുറുകുന്നതിനിടെ ഹനുമാനെ കായികതാരമാക്കി ഉത്തരപ്രദേശ് കായികമന്ത്രി ചേ​ത​ൻ ചൗ​ഹാ​ൻ

ല​ക്നോ: ഹ​നു​മാ​ന്‍റെ ജാ​തി​യെ ചൊ​ല്ലി രാ​ജ്യ​ത്ത് ത​ർ​ക്കം ന​ട​ക്കു​ന്പോ​ൾ പു​തി​യ പ്ര​സ്താ​വ​ന​യു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശിലെ കാ​യി​ക മ​ന്ത്രി​യും മു​ൻ ക്രി​ക്ക​റ്റ് താ​ര​വു​മാ​യ ചേ​ത​ൻ ചൗ​ഹാ​ൻ രം​ഗ​ത്ത്. ഹ​നു​മാ​ൻ കാ​യി​ക താ​ര​മാ​യി​രു​ന്നു​വെ​ന്നാ​ണ് ചേ​ത​ൻ ചൗ​ഹാ​ന്‍റെ വാ​ദം.

ഹ​നു​മാ​ന്‍റെ ജാ​തി​യെ സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ വേ​ണ്ട. അ​ദ്ദേ​ഹം മു​ൻ കാ​യി​ക താ​ര​മാ​യി​രു​ന്നു​വെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അം​രോ​ഹ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ ചൗ​ഹ​ൻ പ​റ​ഞ്ഞു.

ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത് ശ​ത്രു​ക്ക​ളു​മാ​യി മ​ല്ല​യു​ദ്ധം ചെ​യ്യു​ന്ന കാ​യി​ക​താ​ര​മാ​ണ് ഹ​നു​മാ​ൻ. ഇ​ന്ത്യ​യി​ലെ കാ​യി​ക താ​ര​ങ്ങ​ളെ​ല്ലാം ഹ​നു​മാ​നെ ആ​രാ​ധി​ക്കു​ന്നു​ണ്ട്. അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജാ​തി നോ​ക്കി​ട്ട​ല്ല. ഞാ​ൻ ഹ​നു​മാ​നെ ദൈ​വ​മാ​യാ​ണ് ക​ണു​ന്ന​ത്. അ​ദ്ദേ​ഹ​ത്തെ ഏ​തെ​ങ്കി​ലും ജാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ലെ​ന്നും ചൗ​ഹാ​ന്‍ പ​റ​ഞ്ഞു.

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥാ​ണ് ഹ​നു​മാ​ൻ വി​വാ​ദ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. ഹ​നു​മാ​ൻ ദ​ളി​ത​നാ​ണെ​ന്നാ​യി​രു​ന്നു യോ​ഗി​യു​ടെ പ്ര​സ്താ​വ​ന. ഇ​തി​നു പി​ന്നാ​ലെ ഹ​നു​മാ​ൻ മു​സ്ലിം ദൈ​വ​മാ​ണെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് നി​മ​യ​നി​ർ​മാ​ണ കൗ​ണ്‍​സി​ൽ അം​ഗ​വും (എം​എ​ൽ​സി) ബി​ജെ​പി നേ​താ​വു​മാ​യ ബു​കാ​ൽ ന​വാ​ബ് പ​റ​ഞ്ഞു. എ​ന്നാ​ൽ ഹ​നു​മാ​ൻ ജാ​ട്ട് സ​മു​ദായ​ക്ക​ര​നാ​ണെ​ന്നാ​യി​രു​ന്നു യു​പി മ​ന്ത്രി ചൗ​ധ​രി ല​ക്ഷ്മി നാ​രാ​യ​ണ​ന്‍റെ പ്ര​സ്താ​വ​ന.

Related posts