അത്യാധുനിക റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലില്‍ വിജയകരം. ശസ്ത്രക്രിയയ്ക്ക് ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ ചീഫ് ആര്‍ത്രോപ്ലാസ്റ്റി സര്ജന് ഡോ. മാത്യു പുതിയിടം, ഓര്‍ത്തോപീഡിക്സ് ആൻഡ് സ്പോര്‍ട്സ് മെഡിസിന് വിഭാഗം മേധാവി ഡോ. അഭിജിത്ത് രാധാകൃഷ്ണ കൈമള്‍, ഓര്‍ത്തോപീഡിക് സര്ജന് ഡോ. ജിന്നി ജോണ്‍, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. കുക്കൂ ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി.
അത്യാധുനിക റോബട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ശസ്ത്രക്രിയകള്‍ കൃത്യതയും വേഗതയും ദ്രുതഗതിയിലുള്ള രോഗീ സൗഖ്യവും പ്രധാനം ചെയ്യുന്നു. അന്താരാഷ്ട്ര നിലവാരമുള്ള അസ്ഥി രോഗ ചികിത്സാ വിഭാഗത്തില്‍ അഞ്ച് സ്പെഷിലിസ്റ്റ് ഡോക്ടേഴ്സിന്റെ സേവനം ചെത്തിപ്പുഴ ആശുപത്രിയില്‍ ലഭ്യമാണ്.
എല്ലാത്തരം ശസ്ത്രക്രിയകള്‍ക്കും 24 മണിക്കൂര്‍ സുസജ്ജമായ എട്ട് ലാമിനാര്‍ ഫ്ളോ ഓപ്പറേഷന് തിയറ്ററുകളും അത്യാധുനിക ഉപകരണങ്ങളും പൂര്‍ണ്ണസജ്ജമെന്ന് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജെയിംസ് പി. കുന്നത്ത്, അസോസിയേറ്റ് ഡയറക്ടറുന്മാരായ ഫാ. ജോഷി മുപ്പതില്‍ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. ജോസ് പുത്തന്‍ചിറ എന്നിവര്‍ അറിയിച്ചു.