മെ​സി​യെ മ​റി​ക​ട​ന്ന് ഛേത്രി; ​മു​ന്നി​ൽ റൊ​ണാ​ൾ​ഡോ മാ​ത്രം

താ​യ്‌​ല​ൻ​ഡി​നെ​തി​രേ ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​തോ​ടെ രാ​ജ്യാ​ന്ത​ര ഗോ​ൾ നേ​ട്ട​ത്തി​ൽ അ​ർ​ജ​ന്‍റീന​യു​ടെ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യെ ഇന്ത്യയുടെ സു​നി​ൽ ഛേത്രി ​മ​റി​ക​ട​ന്നു.

ദേ​ശീ​യ ടീ​മി​നു വേ​ണ്ടി നി​ല​വി​ൽ ക​ളി​ക്കു​ന്ന താ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് മെ​സി​യെ ഇ​ന്ത്യ​ൻ സൂ​പ്പ​ർ താ​രം പി​ന്ത​ള്ളി​യ​ത്. ഛേത്രി​ക്കു മു​ന്നി​ൽ ഇ​നി​യു​ള്ള​ത് പോ​ർ​ച്ചു​ഗ​ലി​ന്‍റെ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ മാ​ത്ര​മാ​ണ്.

‌105 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ഛേത്രി​ക്ക് 67 ഗോ​ളു​ക​ളാ​യി. 128 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 65 രാ​ജ്യാ​ന്ത​ര ഗോ​ളാ​ണ് മെ​സി​ക്കു​ള്ള​ത്. 154 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 85 ഗോ​ളു​മാ​യാ​ണ് റൊ​ണാ​ൾ​ഡോ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്.

Related posts