ഭോപ്പാൽ: ദീപിക പദുക്കോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം ഛപാകിന് നികുതി വേണ്ടെന്ന് മധ്യപ്രദേശ്-ഛത്തീസ്ഡഡ് സർക്കാരുകൾ. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന് ഇരുസംസ്ഥാനങ്ങളും നികുതി ഒഴിവാക്കി നൽകിയത്.
ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗർവാളിന്റെ ജീവിതകഥയെ ആസ്പദമാക്കി മേഘ്ന ഗുൽസാർ ഒരുക്കുന്ന ചിത്രമാണു ഛപാക്. മാലതി എന്നാണ് ദീപിക അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രത്തിന്റെ പേര്. വിക്രം മാസിയാണു നായകൻ. 2005-ലാണ് ലക്ഷ്മി അഗർവാളിനെതിരേ ആസിഡ് ആക്രമണമുണ്ടായത്.