റായ്പുർ: ഛത്തീസ്ഗഡിൽ കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി. 110 മണിക്കൂർ നീണ്ടുന്ന പരിശ്രമങ്ങൾക്കൊടുവിലാണ് കുട്ടിയെ രക്ഷപ്പെടുത്താനായത്. 11 വയസുള്ള രാഹുൽ സാഹുവിനെയാണ് രക്ഷപ്പെടുത്തിയത്.
സംസാര, കേൾവി പ്രശ്നങ്ങളുള്ള രാഹുൽ വീടിനു സമീപം കളിക്കുന്പോൾ 80 അടി ആഴമുള്ള കിണറിലേക്കു വീഴുകയായിരുന്നു. വെള്ളിയാഴ്ച ഛത്തീസ്ഗഡിലെ ജഞ്ച്ഗിർ ചമ്പ ജില്ലയിലായിരുന്നു സംഭവം.
അറുപതടി താഴ്ചയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു കുട്ടി. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങിയ രക്ഷാപ്രവർത്തനത്തിൽ ദേശീയ ദുരന്ത നിവാരണ സേന, സൈന്യം, പോലീസ്, പ്രാദേശിക ഭരണകൂടം എന്നിവയുടെ അഞ്ഞൂറിലേറെ പേരാണ് പങ്കെടുത്തത്.