കാസര്‍ഗോഡ്: റംസാന് അടുത്തു വരുമ്പോള്‍ ജില്ലയില്‍ ഇറച്ചിക്കോഴികളുടെ വില ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പരമാവധി വില 145 രൂപയായി നിശ്ചയിച്ചതായി കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.
ഇറച്ചിക്കോഴിക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സിവില്‍ സപ്ലൈസ്-ലീഗല്‍ മെട്രോളജി വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജില്ലയിലെ മുഴുവന്‍ ഇറച്ചിക്കോഴി വില്‍പ്പനകേന്ദ്രങ്ങളിലും ഇന്നുമുതല്‍ ഈ വില ബാധകമായിരിക്കും. അമിതവില ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ഇറച്ചിക്കോഴികളുടെ മൊത്ത വില്‍പ്പന വില കുറയുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പുനര്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കളക്ടര്‍ അറിയിച്ചു. പരാതി അറിയിക്കാന്‍ 04994 255138, 04994 256228 എന്നീ നമ്പറുകളില്‍ വിളിക്കാം.