കുളത്തുപ്പുഴ: നെല്ലിമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന കൂറ്റന്‍ കോഴിഫാം ജന ജീവിതം ദുസഹമാക്കുന്നു. പൊരിയല്മുക്ക് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫാമാണ് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. പഞ്ചായത്തില്‍ നിന്നോ ആരോഗ്യ വകുപ്പില്‍ നിന്നോ യാതൊരുവിധ ലൈസന്‍സും ഇല്ലാതെ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കോഴിഫാം പ്രദേശത്തെ ജനങ്ങളില്‍ ഉണ്ടാക്കുന്നത് രൂക്ഷമായ അലര്‍ജി രോഗങ്ങളാണ്.
കൂടാതെ ഇവിടെ നിന്നും വമിക്കുന്ന ദുര്‍ഗന്ധം പ്രദേശത്തെ ഒന്നാകെ ദുരിതത്തിലാക്കിയിട്ടുണ്ട്. കല്യാണം അടക്കമുള്ള ഒരു തരത്തിലുള്ള ചടങ്ങുകളും ഇവിടെ വച്ചു നടത്താന്‍ കഴിയാതെയായി. ഫാമില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഒഴുകുന്നത് ചതുപ്പ് പ്രദേശത്തെക്കും തോട്ടിലേക്കുമാണ്. ഒപ്പം കുട്ടികളില്‍ അടക്കം അലര്‍ജി രോഗം കൂടി വന്നതോടെ നാട്ടുകാര്‍ പരാതിയുമായി പഞ്ചായത്ത് ആരോഗ്യവകുപ്പ് അധികൃതരെ സമീപിച്ചു.
ഇരുവരും വന്നു പരിശോധന നടത്തുകയും ഫാം ഇവിടെ പ്രവര്‍ത്തിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പും നല്‍കിയിരുന്നു. ആരോഗ്യ വകുപ്പ് 24 മണിക്കൂറിനുള്ളില്‍ ഫാം പൊളിച്ചുനീക്കണം എന്ന് കാണിച്ചു നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാൽ ഇതുവരെ പൊളിച്ചുമാറ്രിയില്ല.
ഏതൊരാള്‍ക്കും ഇവിടെ എത്തിയാല്‍ രൂക്ഷ ഗന്ധം അനുഭവപ്പെടും എന്നിരിക്കെ പിന്നിടെത്തിയ ആരോഗ്യ വകുപ്പിലെ ഉദ്ധ്യോഗസ്ഥര്‍ കൊഴിഫാമിന് ക്ലീന്‍ ചീട്ട് നല്‍കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും ഇവര്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തിയതായും പ്രദേശവാസികള്‍ പറയുന്നു. കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ഗുരുതരമായ അലര്‍ജി രോഗം ഉണ്ടായിട്ടും ബന്ധപ്പെട്ട അധികാരികള്‍ സ്വകാര്യ വ്യക്തിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ആരോഗ്യ വകുപ്പ് അധികൃതര്‍ക്കെതിരെ വിജിലന്‍സിന് പരാതി നല്കിയ നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ സമരം അടക്കം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണിപ്പോള്എന്നാല് താന്‍ പഞ്ചായത്തില്‍ നിന്നുമടക്കം എല്ലാവിധ ലൈസന്‍സും കൂടിയാണ് ഫാം പ്രവര്‍ത്തിപ്പിക്കുന്നതെന്നും, മഴപെയ്തു ഫാമില്‍ വെള്ളം കയറിയതോടെ ഫാമില്‍ നിന്നും ഉണ്ടായ ദുര്‍ഗന്ധം മാത്രമാണ് ഇപ്പോള്‍ ഉള്ളതെന്നും ഫാം ഉടമ പറഞ്ഞു. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഫാമിനെതിരെ ചില വ്യക്തികള്‍ അടിസ്ഥാന രഹിതമായ പരാതികള്‍ ഉന്നയിക്കുകയാണെന്നും ഫാം ഉടമ പറയുന്നു.