ഹോ​ട്ട​ലു​ക​ള്‍ പ​ഴ​യ​പ​ടി​ത​ന്നെ…കോ​ഴി​യി​റ​ച്ചി​വി​ല കു​ത്ത​നെ കു​റ​ഞ്ഞി​ട്ടും വി​ല​കു​റ​യ്ക്കാ​തെ ഹോ​ട്ട​ലു​ക​ള്‍; വി​ല കു​റ​യ്ക്കു​വാ​ന്‍  ആവശ്യപ്പെട്ട് കേ​ര​ള ഹോ​ട്ട​ല്‍ ആൻഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍

കോ​ഴി​ക്കോ​ട്: കോ​ഴി​യി​റ​ച്ചി​വി​ല കു​ത്ത​നെ കു​റ​ഞ്ഞി​ട്ടും വി​ല​കു​റ​യ്ക്കാ​തെ ഹോ​ട്ട​ലു​ക​ള്‍ .ചി​ക്ക​ന്‍ വി​ല​കു​തി​ച്ചു​ക​യ​റു​മ്പോ​ള്‍ ചി​ക്ക​ന്‍ വി​ഭ​വ​ങ്ങ​ള്‍​ക്ക് വി​ല​കു​ട്ടാ​റു​ള്ള ഹോ​ട്ട​ലു​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ഇ​പ്പോ​ള്‍ വി​ല​കു​റ​യ്ക്കാ​ന്‍ ത​യ്യാ​റാ​യി​ട്ടി​ല്ല. കോ​ഴി ഇ​റ​ച്ചി​യു​ടെ വി​ല കു​റ​ഞ്ഞി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഹോ​ട്ട​ലു​ക​ളി​ലെ ചി​ക്ക​ന്‍​വി​ഭ​വ​ങ്ങ​ള്‍​ക്ക് വി​ല കു​റ​യ്ക്കു​വാ​ന്‍ അം​ഗ​ങ്ങ​ളോ​ട് നി​ര്‍​ദ്ദേ​ശി​ച്ച​താ​യി കേ​ര​ള ഹോ​ട്ട​ല്‍ ആൻഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചു.

ഫാ​മു​ക​ളി​ല്‍ നി​ന്നും കോ​ഴി നേ​രി​ട്ടു​വാ​ങ്ങു​ന്ന​വ​ര്‍​ക്ക് നൂ​റു​രൂ​പ​യ്ക്ക് കി​ലോ കോ​ഴി​യി​റ​ച്ചി ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​ത്. എ​ന്നാ​ല്‍ നൂ​റു​രൂ​പ​യ്ക്ക് ഞ​ങ്ങ​ള്‍​ക്കി​പ്പോ​ഴും ഇ​റ​ച്ചി ല​ഭ്യ​മ​ല്ലെ​ന്നും ഇ​ട​നി​ല​ക്കാ​രി​ലു​ടെ എ​ത്തു​മ്പോ​ള്‍ ചി​ക്ക​ന് പ്ര​തീ​ക്ഷി​ച്ച​വി​ല​കു​റ​വ് ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.

പു​റ​ത്ത് 130 മു​ത​ല്‍ 140 രൂ​പ​വ​രെ​യാ​ണ ചി​ക്ക​ന്‍ വി​ല. എ​ന്നാ​ല്‍ മൊത്ത​ക​ച്ച​വ​ട​ക്കാ​രി​ല്‍ നി​ന്നും ചി​ക്ക​ന്‍ വാ​ങ്ങു​മ്പോ​ള്‍ 120 വ​രെ രൂ​പ​യ്ക്ക് ല​ഭി​ക്കാ​റു​ണ്ട്. ചി​ക്ക​ന്‍​വി​ല ഉ​യ​രു​മ്പോ​ള്‍ ആ​നു​പാ​തി​ക​മാ​യി ചി​ക്ക​ന്‍ വി​ഭ​വ​ങ്ങ​ള്‍​ക്ക് ഹോ​ട്ട​ല്‍ ഉ​ട​മ​ക​ള്‍ വി​ല വ​ര്‍​ധി​പ്പി​ക്കാ​റു​ണ്ട്.

അ​തു​പോ​ലെ ചി​ക്ക​ന്‍​വി​ല കു​റ​ഞ്ഞി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​നു​പാ​തി​ക​മാ​യി വി​ല കു​റ​ച്ച് സ​മൂ​ഹ​ത്തോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം പാ​ലി​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ന്‍​കു​ട്ടി ഹാ​ജി​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​ജ​യ​പാ​ലും അം​ഗ​ങ്ങ​ളോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.

എ​ന്നാ​ല്‍ ഇ​ത് എ​ത്ര​മാ​ത്രം പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​മെ​ന്ന​കാ​ര്യ​ത്തി​ല്‍ യാ​തൊ​രു ഉ​റ​പ്പു​മി​ല്ല. അ​തേ​സ​മ​യം ഇ​പ്പോ​ള്‍ കോ​ഴി​യി​റ​ച്ചി​ക​ഴി​ക്കു​ന്ന​ത് കാന്‍​സ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ര​ക രോ​ഗ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന രീ​തി​യി​ലും വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​തും കോ​ഴി​വി​ല​കു​റ​യു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. സോ​ഷ്യ​ല്‍​മീ​ഡി​യ​ക​ളി​ലും മ​റ്റും ഇ​ത്ത​ര​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Related posts