ഗാന്ധിനഗർ: കോഴിയിറച്ചിയുടെ എല്ല് തൊണ്ടയിൽ കുടുങ്ങിയ നിലയിൽ വീട്ടമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയർക്കുന്നം സ്വദേശി സുബി (39)യെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയിൽ കഴിച്ച കോഴിയിറച്ചിയുടെ എല്ല് തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്. ഇഎൻടി വിഭാഗത്തിൽ പരിശോധനക്കു വിധേയമാക്കിയ ശേഷം അടിയന്തര ശസ്ത്രക്രിയ നടത്തി എല്ല് പുറത്തെടുത്തു.
മുഴുവനും കഴിക്കാൻ പറ്റിയില്ല..! കഴിക്കുന്നതിനിടെ കോഴിയിറച്ചിയുടെ എല്ല് തൊണ്ടയിൽ കുടുങ്ങി; അടിയന്തിര ശസ്ത്രക്രിയയിലൂടെ വീട്ടമ്മയുടെ തൊണ്ടയിൽ കുടുങ്ങിയ എല്ല് പുറത്തെടുത്തു
![](https://www.rashtradeepika.com/library/uploads/2017/08/chicken-fry.jpg)