ജിഎസ്ടിയുടെ ഗുണവും ദോഷവും! ഇന്ത്യന്‍ കോഫീ ഹൗസുകളില്‍ ചിക്കന്‍ ഇനങ്ങള്‍ക്ക് ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ വില കുറയും; പക്ഷേ മറ്റുചില വിഭവങ്ങള്‍ക്ക് വില കൂടും

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല മു​ത​ൽ തെ​ക്ക​ൻ ജി​ല്ല​ക​ളി​ലെ ഇ​ന്ത്യ​ൻ കോ​ഫീ ഹൗ​സു​ക​ളി​ൽ വി​ള​ന്പു​ന്ന ചി​ക്ക​ൻ ഇ​ന​ങ്ങ​ൾ​ക്ക് ഓ​ഗ​സ്റ്റ് ഒ​ന്നാം തീ​യ​തി മു​ത​ൽ അ​ഞ്ചു രൂ​പ കു​റ​യ്ക്കും. ജി​എ​സ്ടി നി​ല​വി​ൽ വ​ന്ന​തി​ന്‍റെ പ്ര​യോ​ജ​നം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു ന​ൽ​കു​ന്ന​തി​നാ​ണു വി​ല കു​റ​യ്ക്കു​ന്ന​ത്. കോ​ഫീ ഹൗ​സു​ക​ളു​ടെ ഉ​ട​മ​ക​ളാ​യ ഇ​ന്ത്യ​ൻ കോ​ഫീ ബോ​ർ​ഡ് വ​ർ​ക്കേ​ഴ്സ് കോ-ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ഭ​ര​ണ​സ​മി​തി​യാ​ണു വി​ല കു​റ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

കോ​ഴി​യെ നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നാ​ൽ വി​ല കു​റ​യ്ക്ക​ണ​മെ​ന്നു ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​കി​ന്‍റെ ആ​വ​ശ്യം സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ത​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്നു ഭ​ര​ണ​സ​മി​തി വ്യ​ക്ത​മാ​ക്കി. 115 രൂ​പ​യാ​യി​രു​ന്ന ചി​ക്ക​ൻ ബി​രി​യാ​ണി​ക്കു 110 രൂ​പ​യും 85 രൂ​പ​യാ​യി​രു​ന്ന ചി​ക്ക​ൻ ക​റി​ക്ക് 80 രൂ​പ​യു​മാ​ണു ചൊ​വ്വാ​ഴ്ച മു​ത​ൽ ഈ​ടാ​ക്കു​ക. ചി​ക്ക​ൻ ഫ്രൈ​ക്കും അ​ഞ്ചു രൂ​പ വി​ല കു​റ​യും.

എ​ന്നാ​ൽ ജി​എ​സ്ടി ന​ട​പ്പാ​ക്കു​ന്ന​തു​മൂ​ലം മ​സാ​ല​ദോ​ശ, നെ​യ്റോ​സ്റ്റ്, ഉൗ​ണ്, ചാ​യ, കാ​പ്പി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ​ക്കു നേ​രി​യ വി​ല​വ​ർ​ധ​ന​യു​ണ്ടാ​കും. കോ​ഫീ ഹൗ​സു​ക​ളി​ലെ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വൈ​കാ​തെ​ത്ത​ന്നെ ഏ​കീ​ക​രി​ക്കും. ആ​ശു​പ​ത്രി​ക​ളി​ലെ കോ​ഫീ ഹൗ​സു​ക​ളി​ൽ വി​ല കു​റ​ച്ചാ​ണു ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​ത്. അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഭ​ര​ണ​ത്തി​ലാ​യി​രു​ന്ന കോ​ഫീ ഹൗ​സു​ക​ളി​ൽ ജി​എ​സ്ടി ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ല. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്നു നി​കു​തി ഈ​ടാ​ക്ക​ൻ ന​ട​പ​ടി​യെ​ടു​ക്കാ​തി​രു​ന്ന​തു​മൂ​ലം ഈ ​മാ​സ​ത്തെ ബി​സി​ന​സി​ന് കോ​ഫീ ഹൗ​സി​ന്‍റെ വ​രു​മാ​ന​ത്തി​ൽ​നി​ന്ന് 1.20 കോ​ടി രൂ​പ നി​കു​തി​യാ​യി അ​ട​യ്ക്കേ​ണ്ടി​വ​രും. അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ദു​ർ​ഭ​ര​ണം​മൂ​ല​മാ​ണു കോ​ഫീ ഹൗ​സി​ന് ഇ​ത്ര​യും ന​ഷ്ട​മു​ണ്ടാ​ക്കി​യ​തെ​ന്നു ഭ​ര​ണ​സ​മി​തി വി​ല​യി​രു​ത്തി.

അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഭ​ര​ണ​കാ​ല​ത്ത് അ​ഞ്ചുല​ക്ഷം രൂ​പ​യു​ടെ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു ന​ട​ന്ന​താ​യി ഭ​ര​ണ​സ​മി​തി വ്യ​വ​സാ​യ വ​കു​പ്പി​നു പ​രാ​തി ന​ൽ​കി​യി​രു​ന്നു. കോ​ഫീ ഹൗ​സ് തു​ട​ങ്ങി​യ കാ​ലം മു​ത​ലു​ള്ള 18 മി​നി​റ്റ്സ് ബു​ക്കു​ക​ൾ ഓ​ഫീ​സി​ൽ​നി​ന്നു ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി​ട്ടു​മു​ണ്ട്. ഇ​വ​യെ​ല്ലാം വീ​ണ്ടെ​ടു​ക്കാ​ൻ കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണു പ​രി​പാ​ടി.

Related posts