ഇ.അനീഷ്
കോഴിക്കോട്: ക്രമാതീതമായി ഉയർന്ന കോഴിയിറച്ചിവില കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം ഫലം കണ്ടില്ല.
പുറത്തുനിന്നു വരുന്ന കോഴിവിലയാണ് നിയന്ത്രണാതീതമായി പറക്കുന്നത്. കിലോയ്ക്ക് 230-240 രൂപ നിരക്കിലാണ് കോഴിക്കോട്ടു കോഴിയിറച്ചി വിൽക്കുന്നത്.
ബക്രീദിനു മുൻപായി കോഴിവില നിയന്ത്രിക്കാൻ ഇടപെടുമെന്ന് കഴിഞ്ഞദിവസം മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചിരുന്നു. എന്നാൽ ഈ മാസം 26 വരെയെങ്കിലും വില ഇതേരീതിയിൽ തുടരുമെന്നാണ് സൂചന.
പുതിയ സാഹചര്യത്തില്‍ ഓണത്തിനു മുന്‍പായി വില 200-ല്‍ താഴെ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി മന്ത്രി രാഷ്്ട്രദീപികയോട് പറഞ്ഞു.
സംസ്ഥാന പോള്‍ട്രി വികസന കോര്‍പറേഷനു കീഴിലുള്ള ഫാമുകളില്‍ നിന്നുള്ള കോഴിയിറച്ചി 190 മുതൽ 210വരെ രൂപയ്ക്കു ലഭിച്ചിരുന്നതിനാൽ ഡിമാന്‍ഡ് കൂടിയിരുന്നു.
എന്നാല്‍ ആവശ്യത്തിനു തികയാതെവന്നതാടെ അതും നിലച്ചു. ഉത്പാദനം കൂടാതിരുന്നതാണു കാരണം.
കോഴിയിറച്ചിയോടൊപ്പം മീനിന്റെ വിലയും കൂടിയത് ആവശ്യക്കാരെ കുഴക്കുന്നുണ്ട്. 130 രൂപയ്ക്കുവരെ കോഴി വില്ക്കാന് നാട്ടിലെ കോഴി കര്‍ഷകര്‍ തയാറാണെങ്കിലും ഒരു വിഭാഗം വ്യാപാരികൾ എതിരുനില്‍ക്കുകയാണ്.
എന്നാല്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടാല്‍ ഇവർക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായവും സംരക്ഷണവും ചെയ്തുകൊടുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
പഴി കച്ചവടക്കാർക്ക്
നിലവിലെ സാഹചര്യത്തില്‍ ഒരു കിലോ ഇറച്ചി വില്ക്കാന് 230 രൂപയോളം ചെലവുവരുമെന്ന് വ്യാപാരികള്‍ .
മറ്റു ചിലവുകള്‍ വേറെ. കേരളത്തില്‍ ഉത്പാദനം കുറയുകയും ഉത്തരേന്ത്യന്‍ ലോബികള്‍ വിപണിയില്‍ ഇടപെടുകയും ചെയ്തതോടെ പ്രതിസന്ധിയിലായത് തങ്ങളാണെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു.
കോവിഡ് സാഹചര്യത്തില്‍ ഇതില്‍ കൂടുതല്‍ വിലവര്‍ധിപ്പിച്ചാല്‍ ജനങ്ങളുടെ പഴി കച്ചവടക്കാര്‍ കേള്‍ക്കേണ്ടിവരും.
അതിനാല്‍ കടകള്‍ അടച്ചിടുന്നതാണു നല്ലതെന്നും അല്ലെങ്കില്‍ കുറഞ്ഞ വില്യ്ക്കു കോഴിയിറച്ചി വിപണിയില്‍ എത്തിക്കാനുള്ള നടപടി ഉണ്ടാകണമെന്നും കേരള ചിക്കന്‍ വ്യാപാരി സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.