കോഴിക്കോട്: വിവാഹവീട്ടിലെ ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ടര വയസുകാരൻ മരിച്ചു.
കോഴിക്കോട് നരിക്കുനിയിലാണ് സംഭവം. വീരന്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യമീനാണ് മരിച്ചത്.
ഭക്ഷ്യവിഷബാധയേറ്റ മറ്റ് ആറു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിയിറച്ചി വിഭവം കഴിച്ചവരിലാണ് വിഷബാധയേറ്റതെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി.