കോട്ടയം: പക്ഷിപ്പനിയും കോവിഡ് 19 ഭീതിയും മൂലം വില കൂപ്പുക്കു ത്തിയ ഇറച്ചിക്കോഴി വിപണി വീണ്ടും സജീവമായി. ശനിയാഴ്ച മുതൽ കോഴിക്കടകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോ ടെ വില 90 മുതൽ രൂപയിലേക്ക് കയറി.
കോവിഡ് ഭീതിയോ സർക്കാരിന്‍റെ മാർഗനിർദ്ദേശങ്ങളോ ഒന്നും കോഴിക്കടകളിൽ ബാധകമല്ല. ഞായറാഴ്ചത്തെ ജനതാ കർഫ്യൂവിന് മുന്നോടിയായി നാട്ടിൻപുറങ്ങളിലെ ഇറച്ചിക്കടകളിൽ എല്ലാം ശനിയാഴ്ച വൻ തിരക്കായിരുന്നു.
കോഴിയിറച്ചി പലയിടത്തും കിട്ടാത്ത സാഹചര്യം വരെയുണ്ടായി. ഇതോടെയാണ് ശനിയാഴ്ച 65 രൂപ വിലയുണ്ടായിരുന്ന കോഴിക്ക് ഇന്ന് നൂറിലേക്ക് എത്തിയത്.
ലോക്ക്ഡൗണ്‍ ഉണ്ടായേക്കും എന്ന് കരുതപ്പെടുന്ന ജില്ലകളിലാണ് ഇറച്ചിക്കടകളിൽ വൻ തിരക്ക് അനുഭവപ്പെടുന്നത്. ഇത് നിയന്ത്രിക്കാ ൻ ഒരു സംവിധാനവും അധികൃതർ ചെയ്തിട്ടില്ല. കടകളിൽ കൂട്ടമായി എത്തുന്ന ആളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.