കോഴിക്കോട്: സംസ്ഥാനത്ത് എകീകരണമില്ലാതെ കോഴയിറച്ചിവില. വ്യാപാരികള്‍ തോന്നും പടി വില ഈടാക്കുന്നതായാണ് ആക്ഷേപം. കിലോ കോഴിയിറച്ചിക്ക് 110-മുതല്‍ 150 രൂപവരെയാണ്പലയിടത്തും ഈടാക്കുന്നത്.തമിഴ്നാട്ടില്‍ നിന്നും ആന്ധ്രപ്രേദശില്‍ നിന്നും വന്‍തോതില്‍ കോഴി വന്നു തുടങ്ങിയതോടെ വില കുറഞ്ഞെങ്കിലും പലരും മത്സരിച്ച് വില വർധിപ്പിക്കുകയാണ്.
ഈ വിലക്കുറവിലും പലയിടത്തും പിടിച്ചുപറിയാണ് നടക്കുന്നത്.ഇന്നലെ ഗ്രാമ പ്രദേശങ്ങളില്‍ 150 രൂപയ്ക്കാണ് കോഴിയിറച്ചി(ബ്രോയിലര്‍ ) വിറ്റത്. എന്നാല്‍ ചിലകടകളില്‍ 110 രൂപയ്ക്കും വില്‍ക്കുന്നു.ചിക്കന്‍ വില കൂടിയാലും കുറഞ്ഞാലും തങ്ങള്‍ നിശ്ചയിക്കുന്നവിലയ്ക്കേ വില്‍ക്കൂ എന്ന നിലപാടിലാണ് വ്യാപാരികള്‍.
മേയ്മാസത്തില്‍ 190 രൂപയായിരുന്നു കോഴിയിറച്ചിയുടെ വില. ചിലവ്യാപാരികൾ തൂക്കത്തിലും കൃത്രിമം കാണിക്കുന്നു. വേസ്റ്റായി തള്ളുന്ന ആന്തരീകഅവയവങ്ങൾ വരെ തൂക്കത്തിൽ ഉൾപ്പെടുത്തുന്നതിനാൽ ഒരുകിലോ കോഴിയിറച്ചിക്ക് പണം മുടക്കിയാലും 850-900 ഗ്രാം മാത്രമെ ലഭിക്കുന്നുള്ളുവെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. ചില വ്യാപാരികൾ അതേ സമയം കൃത്യമായ തൂക്കം നൽകുന്നുണ്ട്.
വരുന്ന ഒരുമാസത്തേക്ക് കോഴിവില കൂടാന്‍ സാധ്യതയില്ലെന്നാണ് ഉത്പാദകര്‍ പറയുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്ന കോഴിയുടെ വരവ് കൂടിയതുംപ്രളയക്കെടുതിയുമാണ് വിലയിടിവിനുള്ള പ്രധാന കാരണമായി ഈ മേഖലയിലുള്ളവര്‍ പറയുന്നത്.പരിശോധനകള്‍ ഫലപ്രദമായി നടക്കാത്തതിനാല്‍ മോശം കോഴികളും കേരളത്തിലെത്തുന്നുണ്ട്. ഇതാണ് കുറഞ്ഞ നിരക്കില്‍ വില്ക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
എന്നാല്‍ ഒരേസ്ഥലത്തുതന്നെ വ്യത്യസ്ത സ്റ്റാളുകളിലും കടകളിലും തോന്നിയ നിരക്ക് ഈടാക്കുന്നതിനെതിരേ ഉപയോക്താക്കള്‍ തന്നെ ആക്ഷേപവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രളയക്കെടുതിമൂലം കോഴി ഉത്പാദത്തില്‍ സംസ്ഥാനത്ത് 50 കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. 85 ശതമാനം ഉത്പാദനമുണ്ടായിരുന്നിടത്ത് 35 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി കേരളത്തില്‍ സംഭവിച്ചിട്ടുള്ളത്.ള