കോഴിക്കോട്: പെരുന്നാളിനും വിഷുവിനും താഴെ ഇറങ്ങാതിരുന്ന കോഴിയിറച്ചിവില ആലപ്പുഴയിലെ പക്ഷിപ്പനിയില്‍ തട്ടി കുറയുന്നു. സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പലയിടത്തും കോഴിയിറച്ചി വില്‍പ്പന കുറഞ്ഞിട്ടുണ്ട്.
270ല്‍ എത്തിയ കോഴിയിറച്ചി വില കോഴിക്കോട്ട് പലയിടത്തും താഴോട്ടിറങ്ങി 240ല്‍ എത്തിയിട്ടുണ്ട്. മുന്‍പും പക്ഷിപ്പനി സ്ഥിരീകരിച്ചപ്പോള്‍ വില കുത്തനെ ഇടിഞ്ഞിരുന്നു. ശക്തമായ നിര്‍ദേശവുമായി ആരോഗ്യ വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. ചൂടു കാരണം കോഴിയുടെ ഉത്പാദനം കുറഞ്ഞെന്ന കാരണം പറഞ്ഞായിരുന്നു ഒരുമാസത്തിലധികമായി വിലകുതിച്ചുകയറിയത്.
പെരുന്നാളും വിഷുവും അടുത്ത ടുത്ത് എത്തിയതോടെ വില 270ലേക്ക് എത്തുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.