ചിക്കൻ സാൻഡ് വിച്ചിനെ പുകഴ്ത്തിയുള്ള ട്വീറ്റ് വൈറലായതിനു പിന്നാലെ ഗായികയ്ക്ക് ജീവിതകാല മുഴുവൻ സൗജന്യ ചിക്കൻ വാഗ്ദാനംചെയ്ത് റസ്റ്ററന്റ് ഉടമകൾ. രണ്ടാഴ്ച മുന്പാണ് 24 കാരിയായ ബ്രിഹാൾ കൊളംബിയ ഡിസ്ട്രിക്ടിലെ റോമിംഗ് റുസ്റ്ററിലെ ചിക്കൻ സാൻഡ് വിച്ചിനെ പ്രശംസിച്ച് ട്വീറ്റ് ചെയ്തത്.
ഇത് വൈറലാവുകയും സാൻഡ് വിച്ച് കച്ചവടം കുതിക്കുകയും ചെയ്തതോടെയാണ് ഉടമകളുടെ തീരുമാനം. രാവും പകലും ഉപഭോക്താക്കളുടെ തിരക്കാണെന്ന് റോമിംഗ് റുസ്റ്റർ ഉടമകൾ പറഞ്ഞു. എത്യോപ്യൻ കുടിയേറ്റക്കാരന്റെ ഉടമസ്ഥതയിലുള്ള കുടുംബ ബിസിനസാണ് റോമിംഗ് റുസ്റ്റർ.