ഓണത്തിന് കോഴിയിറച്ചിയുടെ കൂടെ ബിരിയാണി അരിയും പച്ചക്കറിയും സൗജന്യമായി കൊടുത്ത് ആളുകളെ ഞെട്ടിച്ച വയനാട്ടിലെ തരുവണയിലെ വ്യാപാരി പുതിയ ഓഫറുമായി രംഗത്ത്. കോഴിയിറച്ചി വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനം നല്‍കുന്നതാണ് പുതിയ പദ്ധതി. ഫ്രിഡ്ജാണ് ഒന്നാം സമ്മാനം.രണ്ടാം സമ്മാനം ഇന്‍ഡക്ഷന്‍ കുക്കറും മൂന്നാമത് ഡിന്നര്‍ സെറ്റുമാണ്. ഇതോടെയാണ് കടയിലേയ്ക്ക് തള്ളി കയറ്റം തുടങ്ങിയത്.
ഇതില്‍ പലരും കോഴി വാങ്ങുന്നതു പോലും സമ്മാനം പ്രതീക്ഷിച്ചാണ്. ഇപ്പോള്‍ ഒരു ദിവസം അഞ്ച് കിന്റല്‍ ഇറച്ചി വിറ്റുപോകുന്നുണ്ടെന്ന് കടയുടമ പറയുന്നു. ഇതിലും വലിയ സമ്മാനങ്ങള്‍ വരാനിരിക്കുന്നുണ്ടെന്ന് വാഗ്ദാനവുമുണ്ട്. നറുക്കെടുപ്പിലൂടെയാണ് ഫ്രിഡ്ജും മറ്റ് പ്രോത്സാഹനസമ്മാനങ്ങളും ലഭിക്കുക. ഇപ്പോള്‍ ഓഫര്‍ കണ്ട് ഈ കടയിലേയ്ക്ക് ജനങ്ങളുടെ കുത്തൊഴുക്കാണ്.ഒരു കിലോ കോഴി വാങ്ങിയാല്‍ തരുവണ ബിസ്മി ചിക്കന്‍ സ്റ്റാളില്‍ നിന്നും ഒരു സമ്മാനകൂപ്പണ്‍ കൂടി കിട്ടും. അത് പൂരിപ്പിച്ച് ബോക്സിലിടണം. സമീപത്തെ മറ്റൊരു കോഴിക്കടയിലുമില്ലാത്ത തിരക്കാണ് ഈ കടയിലുള്ളത്.