ഇറച്ചിക്കോഴിയെ അതിവേഗം വില്പനയ്ക്ക് തയാറാക്കാന്‍ അയല്‍സംസ്ഥാനങ്ങളില്‍ നല്കുന്ന ആന്റിബയോട്ടിക്കുകള്‍ മനുഷ്യരില്‍ മരുന്നു ഫലിക്കാത്ത അവസ്ഥയുണ്ടാക്കുന്നു. കോഴികള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്കിയാല് ഏഴു ദിവസത്തിനു ശേഷമേ ആ മാംസം ഉപയോഗിക്കാവൂ എന്നാണ് വിദഗ്ധ നിര്‍ദേശം.
എന്നാല്‍ ഏതെങ്കിലും രോഗാവസ്ഥ കണ്ടയുടനേ മരുന്നു നല്കി കോഴിയെ നേരേ നിര്‍ത്തി ഉടന്‍ കച്ചവടം ചെയ്യുന്ന രീതിയാണ് അപകടം വരുത്തിവയ്ക്കുന്നത്.
ഈ മാംസം സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ ആന്റി ബയോട്ടിക്ക് റെസിസ്റ്റന്‍സ് (ABR) രൂപപ്പെടുന്നു. പിന്നീട് ഈ ആന്റി ബയോട്ടിക്കുകള്‍ മനുഷ്യരില്‍ വരുന്ന രോഗങ്ങള്‍ക്കു മരുന്നായി നല്കിയാല് ഫലിക്കാതെ വരികയും ചെയ്യുന്നു. ഉദാ:Ciprofloxacin
ഭക്ഷണപ്രിയരുടെ തീന്മേശയിലെ ഇഷ്ടവിഭവമാണ് അമേരിക്കയില്‍ നിന്നെത്തുന്ന കോഴി ഉപയോഗിച്ചുണ്ടാക്കുന്ന ഫ്രൈഡ് ചിക്കന്‍. ഇതിനുപയോഗിക്കുന്നത് ജനിതക മാറ്റം വരുത്തിയ കോഴിയെയാണ്.
സത്യം പറഞ്ഞാല്‍ ഇവയെ കോഴി എന്നു വിളിക്കാനാവില്ല. ഇവയ്ക്ക് കൊക്കുകളോ തൂവലുകളോ കാലുകളോ ഇല്ല. ദുര്‍ബലമായ എല്ലുക ളുള്ള ഒരു മാംസപിണ്ഡം മാത്രം.
അമേരിക്കന്‍ ഗവണ്മെന്റിന്റെ പു തിയ നിയമപ്രകാരം ഇവയെ ഇപ്പോ ള്‍ ചിക്കന്‍ എന്നു വിളിക്കാറില്ല. ഇവയൊക്കെ കഴിച്ചാല്‍ നമ്മുടെ ശരീരത്തിന് എ ന്തൊക്കെ ദോഷങ്ങള്‍ സംഭവിക്കുമെന്നു കരുതിയിരിക്കുക.
നമ്മുടെ നാട്ടില്‍ ഉത്പാദിപ്പിക്കുന്ന ഇറച്ചിക്കോഴിയും നാടന്‍ മാംസവും വിഭവങ്ങളും ഉപയോഗിക്കുന്നതാണ് നമ്മുടെ ആരോഗ്യത്തിനു നല്ലതെന്ന തിരിച്ചറിവുണ്ടാകണം.
പഴങ്ങള്‍ക്ക് നിറമുണ്ടാകാം, പക്ഷെ…
ഈ മാമ്പഴക്കാലത്തിന്റെ തുടക്കത്തില്‍ കാത്സ്യം കാര്‍ബൈഡ് കലര് ത്തി പഴുപ്പിച്ച 1500 കിലോ മാങ്ങയാണ് ഭക്ഷ്യവകുപ്പ് പിടിച്ചെടുത്തു നശിപ്പിച്ചത്.
കായ്കള്‍ പഴുക്കുന്നതിന് അതാതു ചെടികള്‍ തന്നെ പുറപ്പെടുവിക്കുന്ന പ്രകൃതിദത്ത ഹോര്‍മോ ണാണ് എത്തിലിന്‍. അതിനെ അനുകരിക്കുന്ന ഒന്നാണ് അസെറ്റിലിന്‍. ഇതിന്റെ അവശിഷ്ടത്തിലുള്ള ഘനലോഹങ്ങള്‍ ഉള്‍പ്പെടെയുള്ള പദാര്‍ഥങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണ്.
വാഴയ്ക്ക, ഓറഞ്ച്, ആപ്പിള്‍, മുന്തിരി, മാങ്ങ എന്നു വേണ്ട വിപണിയില്‍ ഇന്നു ലഭ്യമായ പല അയല്‍സംസ്ഥാന, അയല്‍ദേശ പഴങ്ങളും ഇങ്ങനെയുള്ള രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചവയാണ്. പഴങ്ങള്‍ 60-80 ശതമാനം മൂപ്പാകുമ്പോള് പറിച്ച് കാര്‍ബൈഡ് ഇട്ട പെട്ടിയില്‍ അടുക്കുന്നു.
ഈ മൂപ്പിലാണ് ഫലങ്ങള്‍ക്കെല്ലാം കൂടുതല്‍ തൂക്കം ലഭിക്കുന്നത് എന്നതാണിതിനു കാരണം. വില്പന കേന്ദ്രത്തിലെത്തുമ്പോള്‍, ഒരേ നിറത്തില്‍ പഴുത്തപഴങ്ങള്‍ ആവശ്യക്കാരെ ആകര്‍ഷിക്കും.
കാത്സ്യം കാര്‍ബൈഡ് കാന്‍സര്‍, വൃക്ക രോഗങ്ങള്‍, നാഡീ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിവയുണ്ടാക്കുന്നതായി സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മനം മയക്കുന്ന കളറിലുള്ള ഫലങ്ങള്‍ക്കു പകരം അല്പം നിറം കുറഞ്ഞാലും നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ഫലങ്ങള്‍ കഴിക്കുന്നതാണ് രോഗങ്ങളുണ്ടാകാതിരിക്കാന്‍ ഉത്തമം.
പാലിലെ സോപ്പുപൊടിയും വെളിച്ചെണ്ണയിലെ ലിക്വിഡ് പാരഫിനും
കേരളത്തില്‍ ഒരാള്‍ ദിവസം 250 ഗ്രാം പാല് കുടിക്കുന്നെന്നാണു കണക്ക്. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന 70 ശതമാനം പാലിലും മായം കല ര്ന്നിട്ടുണ്ടെന്നാണ് ഭക്ഷ്യ സുരക്ഷാ- ഗുണനിലവാര അഥോറിറ്റി വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. കൊള്ളലാഭം കൊയ്യാനായി പാലില്‍ വെള്ളം, സോപ്പുപൊടി, യൂറിയ, ഗ്ലൂക്കോസ് എന്നിവയാണു ചേര്‍ക്കുന്നത്.
മുള കുപൊടിയില് സുഡന് റെഡ്, കുരുമുളകുപൊടിയില്‍ പപ്പായക്കുരുപൊടി, ശര്‍ക്കരയില്‍ ടെട്രാസെന്‍, വെളിച്ചെണ്ണയില്‍ ലിക്വിഡ് പാരഫിന്‍, റബര്‍ക്കുരു എണ്ണ, കാപ്പിപ്പൊടിയില്‍ പുളിങ്കുരുപൊടി തുടങ്ങി മണ്ണിലും മരുന്നിലും ഉപ്പിലും പഞ്ചസാരയിലും വരെ മായം ചേര്‍ക്കുന്ന ഒരു നാടായി കേരളം മാറിക്കൊണ്ടിരിക്കുന്നു.
അജിനോമോട്ടോയും ചൈനീസ് റസ്റ്ററന്റ് സിന്‍ഡ്രമും
ഇത് ഫാസ്റ്റു ഫുഡിന്റെകാലമാണല്ലോ. നാം മിക്കപ്പോഴും ഭക്ഷണം കഴിക്കുന്നത് അതിന്റെ പോഷകഗുണം നോക്കിയല്ല, മറിച്ച് അതിന്റെ രുചിയും മണവും നിറവും നോക്കിയാണ്.
ഇതിന്റെ രഹസ്യം അതില്‍ ചേര്‍ക്കുന്ന ജപ്പാന്‍കാര്‍ കണ്ടുപിടിച്ച അജിനോ മോട്ടോ എന്ന ബ്രാന്‍ഡ് നെയിമില്‍ അറിയപ്പെടുന്ന മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്(എംഎസ്ജി) ആണ്.
അജിനോമോട്ടോ എന്നവാക്കിന്റെ അര്‍ഥം ‘രുചിയുടെ എസന്‍സ്’ എന്നാ ണ്. 1907 ല്‍ ടോക്കിയോ യൂണിവേഴ്സിറ്റിയിലെ കിക്കുണോ ഇക്കേഡ എന്ന ഗവേഷകനാണ് മോണോസോ ഡിയം ഗ്ലൂട്ടാമേറ്റ് ആദ്യമായി വേര്‍തിരിച്ചെടുത്തത്.
നാവിലെ രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കാനുള്ള ഇതിന്റെ അപാരമായ കഴിവാണ് ഇതിനെ ഫാസ്റ്റ്ഫുഡ് കാര്‍ക്ക് പ്രിയങ്കരമാക്കിയത്. സോസുകള്‍, സലാഡ്, തക്കാളിപേസ്റ്റ്, റെഡിമെയ്ഡ് കറിച്ചാറുകള്, ഉരുളക്കിഴങ്ങ് ചിപ്സ്, സംസ്കരിച്ച ഇറച്ചികള്‍ എന്നിവയിലെല്ലാം എംഎസ്ജിയുടെ സാന്നിദ്ധ്യമുണ്ട്.
ഇതിന്റെ അമിതമായ ഉപയോഗം മൂലമുണ്ടാകുന്ന ദൂഷ്യവശങ്ങള്‍ ചൈനീസ് റസ്റ്ററന്റ് സിന്‍ഡ്രം എന്നാണ് അറിയപ്പെടുന്നത്. വിഷാദം, തലകറക്കം, ഉത്കണ്ഠ, ക്ഷീണം, മാനസിക വിഭ്രാന്തി, അമിതമായ ഉറക്കം, ഹൃദ്രോഗങ്ങള്‍ എന്നിവ അജിനോമോട്ടോയുടെ അമിതമായ ഉപയോഗം മൂലമുണ്ടാകാം.
ലാഭക്കൊതിയില്‍ നിന്നുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഇത്തരം രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത ഭക്ഷണപദാര്‍ഥങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനമുണ്ടാകണം. ഇതറിഞ്ഞിട്ടാവണം കടമ്മനിട്ട താഴെപറയുന്ന വരികള്‍ കുറിച്ചത്.
കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത്
ധാത്രിതന്‍ മടിയില്‍ കിടക്കരുത്
മാറില്‍ തിമിര്‍ക്കരുത്
കന്നിന് മുലപ്പാല്‍ കൊതിക്കരുത്
പൂവിന്റെ കണ്ണില്‍ നീ നോക്കരുത്
പൂതനാ തന്ത്രം പുരണ്ടതാണെങ്ങും.
ഡോ. പോള്‍ വാഴപ്പിള്ളി
മുന്‍ പ്രഫസര്‍, സര്‍ജറി ആന്‍ഡ് എമര്‍ജന്‍സി മെഡിസിന്,
മെഡിക്കല്‍ കോളജ്, പരിയാരം.
ഫോണ്‍: 94473 05 004