തിരുവല്ല: ഹോട്ടലിൽ നിന്ന് വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര. തിരുവല്ല പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ സിഐ അജിത് കുമാർ വാങ്ങിയ ബിരിയാണിയിലാണ് പഴുതാരയെ കണ്ടെത്തിയത്. തിരുവല്ല കടപ്ര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കന്നിമറ ഹോട്ടലിൽ നിന്നാണ് സിഐ ബിരിയാണി വാങ്ങിയത്.
കഴിച്ച് പകുതിആയപ്പോഴാണ് ബിരിയാണിയിൽ പഴുതാരയെ കണ്ടത്. ഉടൻതന്നെ ഭക്ഷ്യ സുരക്ഷാ വകുപ്പിൽ പരാതി നൽകുകയായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഇവരുടെ ലൈസൻസ് അവസാനിച്ചതായും കണ്ടെത്തി. പരിശോധനയ്ക്ക് ശേഷം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടൽ അടച്ച് പൂട്ടി. തെളിവടക്കം സിഐ ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയിരുന്നു.