വൈത്തിരി: ഇറച്ചി കോഴിക്കു വില വർധിച്ചതോടെ സാദാരണക്കാരുടെ ജീവിതം താളം തെറ്റുന്നു.
രണ്ടാഴ്ചക്കിടെ 70 രൂപയോളമാണ് വില വർധിച്ചത്. നിലവിൽ ഒരു കിലോ കോഴി ഇറച്ചിക്ക് 240 രൂപയാണ് വില.
കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള കോഴിയുടെ ലഭ്യതക്കുറവാണ് വില വർധനവിന് കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.
ഈ വർഷം കോഴിത്തീറ്റയിലുണ്ടായ വിലവർധനവും വേനൽക്കാല ചൂടും കോഴി ഫാമുകളിൽ ഉത്പാദനം കുറയ്ക്കാൻ കാരണമായി. ഇത് വിലവർധനവിന് കാരണമായതായി കന്പളക്കാട് എ വണ്‍ ചിക്കൻസിന്റെ ഉടമ നിസാം പറഞ്ഞു.
ഇത് പല ഫാമുകളും ഈ വർഷം ഉത്പാദനം കുറയ്ക്കാൻ കാരണമായി. ഇന്ധന വിലവർധനവിനെ തുടർന്ന് ഗതാഗത ചെലവ് കൂടിയതും വിലവർധനവിന് കാരണമായെന്ന് ഇടനിലക്കാർ പറഞ്ഞു.