വൈറസ് കാരണമാണ് ചിക്കൻപോക്സ് ബാധിക്കുന്നത്. അതിനാൽ വൈറസ് ബാധിക്കാൻ സഹായകമായ അനുകൂല സാഹചര്യങ്ങളെ
ഒഴിവാക്കുകയാണ് പ്രതിവിധി.
ആയുർവേദ പരിഹാരം
* ചിക്കൻപോക്സ് ബാധിച്ചവരുമാ
യുള്ള സമ്പർക്കം ഒഴിവാക്കുക
* പ്രതിരോധശേഷി കുറയാൻ കാരണമാകുംവിധം ശരീരത്തിലെ താപനില വർധിപ്പിക്കാൻ സാധ്യതയുള്ള ആഹാരവും ശീലവും ക്രമീകരിക്കുക
* നേരിട്ട് വെയിൽ /ചൂട് ഏൽക്കുന്ന പ്രവർത്തികളിൽനിന്ന് അകന്നിരിക്കാൻ ശ്രദ്ധിക്കുക
ഇവർക്കു സാധ്യത കൂടുതൽ
കുട്ടികൾ, ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് ചിക്കൻ പോക്സ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പിടിപെട്ടവരിൽ തന്നെ ഈ വിഭാഗത്തിലുള്ളവർക്ക് അപകടം ഒഴിവാക്കാൻ പ്രത്യേക പരിഗണനയും ആവശ്യമാണ്.
ചിക്കൻപോക്സ് സാധ്യത വർധിപ്പിക്കുന്നത്
* എരിവും പുളിയും ചൂടും ധാരാളം ഉപയോഗിക്കുക
* മസാല, നോൺവെജ്, കാഷ്യൂ നട്ട്, സോഫ്റ്റ് ഡ്രിങ്ക്സ്, കോഴിമുട്ട , കോഴി ഇറച്ചി
എന്നിവയുടെ ഉപയോഗം
* വിശപ്പില്ലാത്ത സമയത്തുള്ള
ഭക്ഷണം
* വെയിൽ കൊള്ളുക
വേദനയോടുകൂടിയ ചുവന്ന സ്പോട്ടുകൾ
ചെറിയൊരു ജലദോഷപ്പനിയായി ആരംഭിക്കുന്ന ചിക്കൻപോക്സ് പിന്നീട് പനി, തൊണ്ടവേദന, വിശപ്പില്ലായ്മ, ചുമ, തലവേദന എന്നിവയോടുകൂടി മൂന്നു ദിവസങ്ങൾക്കുള്ളിൽ ശരീരത്തിൽ വേദനയോടുകൂടിയ ചുവന്ന സ്പോട്ടുകളും ചൊറിച്ചിലോടുകൂടിയ തിണർപ്പുകളുമായി മാറും.
വെള്ളം നിറഞ്ഞുനിൽക്കുന്ന കുമിളകൾ
ചുവന്ന സ്പോട്ടുകൾ ക്രമേണ വെള്ളം നിറഞ്ഞുനിൽക്കുന്ന കുമിളകളായി മാറും. ഇവ ദേഹം മുഴുവനും ഉണ്ടാകുമെങ്കിലും മുഖത്തും നെഞ്ചിലും ആയിരിക്കും ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. (തുടരും)
വിവരങ്ങൾ –
ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ – 9447963481