നമ്മളിൽ പലരും ഭക്ഷണപ്രിയരാണ്. നമ്മൾ വിവിധങ്ങളായ രുചികൾ പരീക്ഷിച്ചു നോക്കാറുമുണ്ട്. എന്നാൽ ആസ്വദിച്ച് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അതിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള ജീവികളെ കണ്ടെങ്കിലോ.
എന്താകും സ്ഥിതി. അങ്ങനെ ഒരു അവസ്ഥ ഉണ്ടായിരിക്കുകയാണ് ചണ്ഡീഗഢിലെ എലന്റ് മാളിലെ ചില്ലി റെസ്റ്റോറന്റിൽ കയറിയ രഞ്ജോത് കൗർ എന്നയാൾക്ക്.
ചിക്കന്‍ റൈസ് ഓര്‍ഡര്‍ ചെയ്തു കഴിച്ച് കൊണ്ടിരുന്നപ്പോഴാണ് പാത്രത്തിലെ ഭക്ഷണത്തില്‍ ഒരു ജീവനുള്ള പുഴുവിനെ കണ്ടത്.
ഉടൻ തന്നെ മാനേജറോട് പരാതി പറഞ്ഞെങ്കിലും അയാള്‍ അത് കാര്യമായി എടുത്തില്ല. ഉപഭോക്തൃ കോടതിയില്‍ റെസ്റ്റോറന്റിനെതിരെ കേസ് കൊടുത്തു.
രഞ്ജോത് കൗർ റെസ്റ്റോറന്റിനെതിരെ ഒരു വക്കീല്‍ നോട്ടീസ് അയച്ചു. വക്കീല്‍ നോട്ടീസിന് മറുപടി നല്കിയ റെസ്റ്റോറന്റ് ഭക്ഷണത്തില്‍ പുഴു ഉണ്ടായിരുന്നില്ലെന്നും അവകാശപ്പെട്ടു.
പുഴുവിനെ കണ്ടെന്നു പറഞ്ഞത് രഞ്ജോത് കൗറിന്റെ ഭാവന ആണെന്നും അങ്ങനെ ഒരു സംഭവം പോലും അവിടെ നടന്നിട്ടില്ലെന്ന് റസ്റ്റോറൻറ് അധികൃതർ പറഞ്ഞു.
എന്നാൽ റെസ്റ്റോറന്റിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും റസ്റ്റോറന്റ് ജീവനക്കാർ പറയുന്നത് കള്ളമാണെന്നും മനസിലാക്കിയ കോടതി റെസ്റ്റോറന്റിനോട് 25,852 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടു.