ഇന്നത്തെ കാലത്ത് സ്ട്രീറ്റ് ഫുഡുകളുടെ ഒരു മഹനീയ വെറൈറ്റി തന്നെ നമ്മുടെ നാട്ടിലുണ്ട്. എവിടെത്തിരിഞ്ഞാലും ചായപ്പീടിക പോലെ ചെറിയ കടകൾ കാണാൻ സാധിക്കും. ചായ മുതൽ ചൈനീസ് വരെ ഇന്ന് ഇത്തരം കുഞ്ഞിക്കടകളിൽ ലഭ്യമാണ്.
അത്തരത്തിലൊരു സ്ട്രീറ്റ് ഫുഡിന്റെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ചിക്കൻ ടിക്ക ചോക്ലേറ്റ്’ അതാണ് ഈ വിഭവം. imjustbesti എന്ന അക്കൗണ്ടിലാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരാൾ ചോക്ലേറ്റ് മോൾഡ് തയ്യാറാക്കുന്നതിൽ നിന്നാണ് വീഡിയോയുടെ തുടക്കം.
മോൾഡ് തയാറാക്കി കഴിഞ്ഞ് അതിലേക്ക് മൽറ്റ് ചെയ്ത ചോക്കലേറ്റ് ഒഴിക്കുന്നു. പിന്നീട് ചിക്കൻ ടിക്ക മസാല വച്ച് മാരിനേറ്റ് ചെയ്ത ചിക്കൻ ഫ്രൈ ചെയ്ത് ഈ കൂട്ടിലേക്ക് മിക്സ് ആക്കുന്നു. പിന്നീട് വീണ്ടും ചോക്ലേറ്റ് ഒഴിച്ച് ഫ്രീസറിൽ വയ്ക്കുന്നു. അങ്ങനെയാണ് അയാൾ ചിക്കൻ ടിക്ക ചോക്കലേറ്റ് ഉണ്ടാക്കുന്നത്.
ഇദ്ദേഹത്തിന്റെ വെറൈറ്റി ഡിഷിന്റെ വീഡിയോ വൈറലായതോടെ ചിക്കൻ ലവേഴ്സും ചോക്കലേറ്റ് ലവേഴ്സും രംഗത്തെത്തി. എന്താണ് ഈ കാണിച്ച് വച്ചിരിക്കുന്നത്? ഇതൊക്കെ വായിൽ വയ്ക്കാൻ കൊള്ളാവുന്നതാണോ എന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്തത്.