ബംഗളൂരു: ചിക്കന്‍ ഫ്രൈ ഉണ്ടാക്കി നല്‍കാത്തതിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ബംഗളൂരുവിലെ താരബനഹള്ളിയിലാണ് സംഭവം.
30കാരനായ മുബാറക് പാഷയാണ് ഭാര്യ ഷിറിന് ഭാനു(28)വിനെ കൊലപ്പെടുത്തിയത്. ഓഗസ്റ്റ് 18നാണ് സംഭവം. രാത്രി ചിക്കന്‍ ഫ്രൈ ഉണ്ടാക്കണമെന്ന് മുബാറക് ഭാര്യയോട് ആവശ്യപ്പെട്ടു.
എന്നാല്‍ വൈകുന്നേരം വീട്ടിലെത്തിയ മുബാറക് ചിക്കന്‍ ഫ്രൈ ഉണ്ടാക്കിയതായി കണ്ടില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഭാര്യ ദേഷ്യപ്പെട്ടു സംസാരിച്ചു.
ഇതോടെ നിയന്ത്രണം നഷ്ടമായ മുബാറക് കൈയില്‍ കിട്ടിയ മരവടി ഉപയോഗിച്ച് ഷിറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ ഷിറിൻ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. തുടര്‍ന്ന് മുബാറക് ഭാര്യയുടെ മൃതദേഹം ചാക്കില്‍ കെട്ടി ചിക്കരബനവര തടാകത്തില്‍ ഉപേക്ഷിച്ചു. ഈ സമയം കുട്ടികള്‍ വീട്ടില്‍ ഉറങ്ങുകയായിരുന്നു.
തുടര്‍ന്ന് ഭാര്യ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയെന്ന് ഇയാള്‍ ബന്ധുക്കളോടു പറഞ്ഞു. ഇതില്‍ സംശയം തോന്നിയ ഷിറിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കി.
ആദ്യം ചോദ്യം ചെയ്യലില്‍ മുബാറക് കുറ്റം നിഷേധിച്ചു. എന്നാല്‍ തിങ്കളാഴ്ച സൊലദേവനഹള്ളി പോലീസ് സ്റ്റേഷനിലെത്തിയ മുബാറക് കുറ്റം സമ്മതിക്കുകയായിരുന്നു.
മൃതദേഹം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.