മുക്കം: ജില്ലയിൽ കൊടിയത്തൂരിലും വേങ്ങേരിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആടുമാടുകൾക്കു വില കൂടുമെന്ന് ആശങ്ക. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കടകൾ അടഞ്ഞുകിടക്കുയാണ്.
കോഴി, കാട എന്നിവയുടെ ഇറച്ചി കഴിക്കുന്നതിൽ നിന്ന് ജനങ്ങൾ പിന്തിരിയുകയും ചെയ്തതോടെ മാട്ടിറച്ചിക്ക് വില കൂടുമെന്ന അഭ്യൂഹം പരന്നിട്ടുണ്ട്.
എന്നാൽ ഇത്തരമൊരു അവസ്ഥയിൽ ജനങ്ങളുടെ ഭീതി മുതലെടുത്ത് മാട്ടിറച്ചിയുടെ വില വർധിപ്പിക്കില്ലെന്ന് വിൽപ്പനക്കാരുടെ സംഘടന വ്യക്തമാക്കി.
നിലവിൽ കിലോയ്ക്ക് 280 രൂപയാണ് മാട്ടിറച്ചിയുടെ വില. നിലവിലുള്ള സാഹചര്യത്തിൽ ഒരു കാരണവശാലും വർധിപ്പിക്കില്ലെന്ന് മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ തിരുവമ്പാടി യൂണിറ്റ് തീരുമാനമെടുത്തിട്ടുണ്ടെന്നും പ്രസ്തുത തീരുമാനം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗീകരിക്കുകയും ജില്ലയിലാകെ നടപ്പാക്കുമെന്നും അസോസിയേഷൻ തിരുവമ്പാടി യൂണിറ്റ് പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. സുന്ദരൻ പറഞ്ഞു.