ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ പ്രതിചേർത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹിയിലെ റോസ് അവന്യു കോടതിയിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
ചിദംബരത്തിന് പുറമെ മകന് കാര്‍ത്തി ചിദംബരം, പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരുള്‍പ്പടെ 14 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. ചിദംബരം ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ നിക്ഷേപം നടത്തിയതിൽ കള്ളപ്പണ ഇടപാട് നടന്നെന്നാണ് കേസ്.
ഓഗസ്റ്റ് 21 ന് കേസില്‍ സിബിഐ ചിദംബരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇതേകേസിൽ ബുധനാഴ്ച ഇഡിയും ചിദംബരത്തിനെ അറസ്റ്റ് ചെയ്തിരുന്നു.