മലപ്പുറം: കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറ് പെണ്‍കുട്ടികളെയും പോലീസ് കണ്ടെത്തി.
പിടിയിലാകാനുണ്ടായിരുന്ന നാല് പേരെ രാവിലെ മലപ്പുറം എടക്കരയിലെ ബസ് സ്റ്റാൻഡിൽ നിന്നുമാണ് പിടിച്ചത്. ഇവർ നിലവിൽ എടക്കര പോലീസ് സ്റ്റേഷനിലാണ്. വൈകിട്ടോടെ കോഴിക്കോട്ട് എത്തിക്കും. രണ്ടുപേരെ നേരത്തെ ബംഗളൂരുവിൽ നിന്നും കണ്ടെത്തിയിരുന്നു.
സംഘത്തിലെ രണ്ടുപേർ പിടിയിലായതോടെ ശേഷിച്ച നാല് പേർ വ്യാഴാഴ്ച വൈകിട്ട് ബംഗളൂരുവിൽ നിന്നും ഐലൻഡ് എക്സ്പ്രസിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു. പിന്നീട് നാലംഗ സംഘത്തിലെ ഒരാളുടെ എടക്കരയിലുള്ള കാമുകനെ ഫോണിൽ വിളിച്ചു.
തുടർന്ന് ഇവർ ബസിൽ എടക്കരയിൽ എത്തി. എന്നാൽ കാമുകൻ ചിക്കൻപോക്സ് പിടിപെട്ട് ചികിത്സയിലായതിനാൽ കാണാൻ കഴിഞ്ഞില്ല. ബസ് സ്റ്റാൻഡിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് കാര്യങ്ങൾ വ്യക്തമായത്.
അതിനിടെ പെണ്‍കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊടുങ്ങല്ലൂർ, കൊല്ലം സ്വദേശികളായ ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. യാത്രയ്ക്കിടയിൽ പെണ്‍കുട്ടികളെ പരിചയപ്പെട്ടു എന്നാണ് ഇരുവരും നൽകുന്ന മൊഴി.
ചിൽഡ്രൻസ് ഹോമിൽ നിന്നും പുറത്തുകടക്കാൻ പെണ്‍കുട്ടികൾക്ക് ബാഹ്യസഹായം ലഭിച്ചുവെന്നാണ് പോലീസ് കരുതുന്നത്. അതിനാൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ എ.വി.ജോർജ് വ്യക്തമാക്കി.
പെണ്‍കുട്ടികള്‍ ബംഗളുരുവില്‍ എത്തിയത് ട്രെയിനില്‍; യുവാക്കളെ യാത്രയില്‍ പരിചയപ്പെട്ടു
കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്ന് ചാടിപ്പോയ ആറ് പെണ്‍കുട്ടികള്‍ ബംഗളുരുവിലെത്തിയത് ട്രെയിനില്‍. രണ്ടു ്രെടയിനുകളില് മാറികയറിയാണ് ഇവര്‍ എത്തിയത്.
കോഴിക്കോട്ടു നിന്ന് ഷൊര്‍ണൂരിലേക്കും അവിടെ നിന്ന് ബംഗളുരുവിലേക്കും എത്തിയതായാണ് പോലീസ് നല്കുന്ന വിവരം.ട്രെയിനില്‍വച്ചാണ് കുട്ടികള്‍ രണ്ടു യുവാക്കളെ പരിചയപ്പെട്ടത്. ഇവര്‍ വേഗത്തില്‍ സൗഹൃദത്തിലായി. പെണ്‍കുട്ടികളുടെ കൈവശം ഫോണ്‍ ഉണ്ടായിരുന്നില്ല.
യുവാക്കളുടെ മൊബൈല്‍ ഫോണിലാണ് ബംഗളുരുവിലുള്ളവരുമായി ബന്ധപ്പെട്ടത്. പെണ്‍കുട്ടികള്‍ പ്രയപൂര്ത്തിയാവാത്തവരാണെന്ന് യുവാക്കള്‍ അറിഞ്ഞിരുന്നില്ല. അവിടെ പ്രദേശവാസികളുടെ പിന്തുണ ഉണ്ടായിരുന്നതായി സംശയമുണ്ട്.
ബംഗളുരു ടൗണില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ കെആര്‍ പുരം സ്റ്റേഷനിലാണ് ഇവര്‍ ഇറങ്ങിയത്. നഗരത്തിലെ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ പിടിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് ഉള്‍നാടന്‍ പ്രദേശം തെരഞ്ഞെടുത്തത്.
അവിടെ നിന്ന് ബസില്‍ കയറി ഐടി ഹബ്ബായ കാട്ടുകുടിയിലേക്കും അവിടെ നിന്ന് എച്ച്എസ്ആര്‍ ലേഔട്ടിലേക്കും പോയി.അവിടെയെല്ലാം മുറി അന്വേഷിച്ചുവെങ്കിലും കിട്ടിയില്ല.
അതിനാലാണ് മലയാളികള്‍ ഏറ്റവും കൂടുതലുള്ള മടിവാളയില്‍ എത്തിയത്. അവിടെ സര്‍വീസ് അപ്പാര്‍ട്ട്മെന്‍്റില്‍ മുറിയെടുക്കാനിരിക്കെയാണ് പിടിയിലായത്. ഒരു പെണ്‍കുട്ടി അവശയായതിനാല്‍ ഓടി രക്ഷപ്പെട്ടില്ല.
മറ്റ് അഞ്ചുപേരും രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട പെണ്‍കുട്ടികളിലൊരാള്‍ പിന്നീട് ഒരു ബൈക്കില്‍ അവിടേക്ക് വന്നതായും ജനക്കൂട്ടെത്ത കണ്ടപ്പോള്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വിളിച്ചവര കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മെബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്.