മു​ഖ്യ​മ​ന്ത്രി​യും സം​ഘ​വും അ​മേ​രി​ക്ക​യി​ലെ​ത്തി; 11ന്  മു​ഖ്യ​മ​ന്ത്രി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

ന്യൂ​യോ​ർ​ക്ക്: ലോ​ക കേ​ര​ളസ​ഭ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സം​ഘ​വും ന്യൂ​യോ​ർ​ക്കി​ലെ​ത്തി.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ര്യ ക​മ​ല, സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ, ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ, ജോ​ൺ ബ്രി​ട്ടാ​സ് എംപി, ചീ​ഫ് സെ​ക്ര​ട്ട​റി വി.​ ജോ​യ് എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ട്.

നാ​ളെ പ​ത്തി​ന് ലോ​ക കേ​ര​ള സ​ഭാ സെ​ഷ​ൻ ന​ട​ക്കും. ജൂ​ൺ പ​തി​നൊ​ന്നി​ന് ടൈം​സ് സ്ക്വ​യ​റി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

ന്യൂ​യോ​ർ​ക്ക് സ​മ​യം ഉ​ച്ച​യ്ക്ക് 3 മ​ണി​യോ​ടെ​യാ​ണ് ജോ​ണ്‍ എ​ഫ് കെ​ന്ന​ഡി എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ സം​ഘം എ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​യെയും സം​ഘ​ത്തെ​യും വി​മാ​ന​ത്താ​വ​ള​ത്തി​ൽ നോ​ർ​ക്ക സ​യ​റ​ക്ട​ർ ഡോ. ​എം. അ​നി​രു​ദ്ധ​ൻ, സം​ഘാ​ട​ക സ​മി​തി പ്ര​സി​ഡ​ന്‍റ് മ​ന്മ​ഥ​ൻ നാ​യ​ർ എ​ന്നി​വ​ർ സ്വീ​ക​രി​ച്ചു.

തു​ട‍​ര്‍​ന്ന് ടൈം​സ് സ്‌​ക്വ​യ​റി​ലെ മാ​രി​യ​റ്റ് മാ​ർ​കീ ഹോ​ട്ട​ലി​ലേ​ക്ക് സം​ഘം പോ​യി.​മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യാണ് അ​മേ​രി​ക്ക​യി​ൽ ലോ​ക കേ​ര​ള സ​ഭ​യു​ടെ മൂ​ന്നാം സ​മ്മേ​ള​നം.

പ​തി​നൊ​ന്നി​ന് ബി​സി​ന​സ് ഇ​ൻ​വെ​സ്റ്റ് മീ​റ്റി​നൊ​പ്പം സം​രം​ഭ​ക​ർ, വ​നി​താ സം​രം​ഭ​ക​ർ, നി​ക്ഷേ​പ​ക​ർ, പ്ര​വാ​സി മ​ല​യാ​ളി നേ​താ​ക്ക​ൾ എ​ന്നി​വ​രു​മാ​യി സം​ഘം ച​ർ​ച്ച ന​ട​ത്തും.

അ​തേ​സ​മ​യം കാ​ന​ഡ​യി​ൽ ആ​ളി​പ്പ​ട​രു​ന്ന കാ​ട്ടു​തീ കാ​ര​ണം ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലു​ണ്ടാ​യ വാ​യു മ​ലി​നീ​ക​ര​ണം അ​മേ​രി​ക്ക​യി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യും ഉ​ണ്ട്.

ന്യൂ​യോ​ർ​ക്ക് ന​ഗ​രം പു​ക​യി​ൽ മു​ങ്ങി നി​ൽ​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി ന​ട​ക്കു​ന്ന ടൈം​സ്ക്വ​യ​റി​ലും പു​ക പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment