കൊല്ലം :അഞ്ചലിൽകാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ച് കറവപശു ചത്ത സംഭവം മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ തെളിവെടുപ്പ് നടത്തി. ക്ഷീരകർഷകനായ അഞ്ചൽ പനയഞ്ചേരി മംഗലത്ത് വീട്ടിൽ തുളസിധരന്റെ വീട്ടിലെത്തിയാണ് മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുഷമയുടെ നേതൃത്യത്തിൽ തെളിവെടുപ്പ് നടത്തിയത്.
തുളസിധരന്റെ കറവപ്പശുവിന്റെ പ്രസവ ചികിത്സയുടെ ഭാഗമായി ഡോക്ടർ കാലപ്പഴക്കംചെന്ന മരുന്ന് കുവച്ചാണ് പരാതി. മരുന്ന് കുത്തിവെച്ച അഞ്ചാം ദിവസം പശു ചത്തു. എന്നാൽ ചത്ത പശുവിന്റെ ജഡം പോസ്റ്റ്മോർട്ടം ചെയ്യാൻ പോലും അഞ്ചൽ മൃഗാശുപത്രിയിലെ ഡോക്ടർമാർ തയ്യാറായില്ല . ഇതിനെത്തുടർന്ന് തുളസീധരൻ മന്ത്രി കെ .രാജുവിന് പരാതി നൽകി.
തുടർന്ന് മന്ത്രി മൃഗസംരക്ഷണ ഡയറക്ടർക്ക് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവ് നൽകുകയായിരുന്നു. തുടർന്നാണ് മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ സുഷമ യുടെ നേതൃത്വത്തിൽ തുളസിധരന്റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയത്.
പശു ചത്ത സംഭവത്തിൽ ഡോക്ടർമാർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് എത്രയും വേഗം മൃഗസംരക്ഷണ ഡയറക്ടർക്ക് നൽകുമെന്നും മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.