ഒരേ സമയം രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതു ഭാഗ്യമാണ്.
അമ്മ മകൾ എന്ന പരമ്പരയിൽ എന്റെ കഥാപാത്രം ആളുകൾ ഒരുപാടു വെറുക്കുന്ന ശക്തമായ ഒരു എതിരാളിയായിരുന്നു.
മറുവശത്ത്, കനൽപൂവിൽ ഞാൻ സ്നേഹമുള്ള ഒരു കുടുംബിനിയെയാണ് അവതരിപ്പിക്കുന്നത്.
ഒരേ സമയം രണ്ടു വ്യത്യസ്ത വേഷങ്ങൾ പരീക്ഷിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. നെഗറ്റീവ് കഥാപാത്രങ്ങൾ കൂടുതൽ അഭിനയ സാധ്യത ഉണ്ടാക്കുന്നുണ്ട്.
പോസിറ്റീവ് കഥാപാത്രങ്ങളേക്കാൾ നെഗറ്റീവ് കഥാപാത്രങ്ങൾ മികച്ച പ്രകടനം നടത്താൻ അവസരം നൽകുന്നു.
ആംഗ്യങ്ങൾ കൊണ്ടോ ഡയലോഗ് ഡെലിവറി കൊണ്ടോ ആകട്ടെ, നിങ്ങളുടെ വൈദഗ്ധ്യം പ്രകടിപ്പിക്കാൻ ധാരാളം അവസരങ്ങളുണ്ട്.
നെഗറ്റീവ് ഷേഡുകൾ ഉള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.
എന്റെ നെഗറ്റീവ് കഥാപാത്രങ്ങൾ ആളുകൾ എങ്ങനെ എടുക്കുമെന്ന് തനിക്ക് ആശങ്കയുണ്ടെങ്കിലും മറുവശത്തെ നല്ല കഥാപാത്രം അതിനെ ബാലൻസ് ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്.
-ചിലങ്ക