വീട്ടില്‍ ജോലിയ്ക്കു നിന്ന പതിനാലുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ നടി ഭാനുപ്രിയയെ അറസ്റ്റു ചെയ്‌തേക്കുമെന്ന് സൂചന. നടിയുടെ സഹോദരന്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതായി പെണ്‍കുട്ടിയുടെ അമ്മ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. ബാലവേല നിരോധന നിയമപ്രകാരം ഭാനുപ്രിയയെ കസ്റ്റഡിയിലെടുക്കാന്‍ ചെന്നൈ പോണ്ടിബസാര്‍ പൊലീസ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് നടി ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ് നടത്തി പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയത്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയാണ് റെയ്ഡ് നടത്തിയത്. പീഡനത്തിനിരയായിട്ടുണ്ടെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയതായും സമിതി വെളിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടികളില്‍ ഒരാളുടെ അമ്മയാണ് മകള്‍ക്ക് വേതനം നല്‍കുന്നില്ലെന്നും പീഡിപ്പിക്കുകയാണെന്നും കാണിച്ച് പരാതി നല്‍കിയത്. മകളെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും പരാതിയില്‍ പറഞ്ഞു.
ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവോയാണ് എന്‍സിപിസിആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചത്. ഭാനുപ്രിയയെ അറസ്റ്റ് ചെയ്യാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടിയുടെ വീട്ടില്‍ നാല് പെണ്‍കുട്ടികളുണ്ടെന്നും ഇവരെയെല്ലാം ഒരാള്‍ തന്നെയാണ് എത്തിച്ചതെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് മനുഷ്യക്കടത്തണെന്നും അച്യുത റാവോ സംശയമുന്നയിച്ചത്. എന്നാല്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് 15 വയസ്സ് കഴിഞ്ഞെന്നാണ് തന്നോട് പറഞ്ഞതെന്നും അവരെ ഉപദ്രവിച്ചിട്ടില്ലെന്നും ആയിരുന്നു ഭാനുപ്രിയയുടെ വാദം. മുമ്പ് മറ്റൊരു പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി പീഡിപ്പിച്ചതിന് താരത്തിനെതിരെ കേസെടുത്തിരുന്നു.
ഇതിനു ശേഷം നടത്തിയ റെയ്ഡിലാണ് ഭാനുപ്രിയയുടെ വീട്ടില്‍ നിന്ന് മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തിയത്. ഭാനുപ്രിയയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി വീട്ടുകാര്‍ക്ക് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ചെന്നൈയിലെ താരത്തിന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍ ഗോപാലകൃഷ്ണന്‍ തങ്ങളെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു എന്നും പെണ്‍കുട്ടിയെ വിട്ടു നല്‍കണമെങ്കില്‍ പത്തു ലക്ഷം നല്‍കണമെന്ന് ഭാനുപ്രിയ ആവശ്യപ്പെട്ടതായും പ്രഭാവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ കേസും പ്രശ്‌നവും പുലിവാലായതോടെ നടി പെണ്‍കുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ തിരിഞ്ഞു. മോഷണം കുറ്റം ആരോപിച്ച് ഭാനുപ്രിയ അവര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തി. തന്റെ വീട്ടില്‍ നിന്ന് വസ്തുക്കളും സ്വര്‍ണ്ണവുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിച്ച് അമ്മയ്ക്ക് നല്‍കിയെന്നാണ് നടിയുടെ ആരോപണം. ഇവ തിരികെ ചോദിച്ചപ്പോള്‍ ചില സാധനങ്ങള്‍ മാത്രം തിരികെ നല്‍കുകയും ബാക്കിയുള്ളവ പിന്നീട് നല്‍കാമെന്ന് പറയുകയുമായിരുന്നു. പതിനായിരം രൂപ ശമ്പളം നല്‍കാമെന്ന് പറഞ്ഞാണ് മകളെ നടി കൊണ്ടുപോയതെന്നും എന്നാല്‍ കുറച്ചു മാസങ്ങളായി ശമ്പളം നല്‍കാതെ പീഡിപ്പിക്കുകയാണെന്നും പെണ്‍കുട്ടിയുടെ അമ്മയും വെളിപ്പെടുത്തുകയുണ്ടായി. ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് ഭാനുപ്രിയ ഉടന്‍ അറസ്റ്റിലാകാനാണ് സാധ്യത.