ന​ഗ്ന​രാ​ക്കി, ത​ല​കീ​ഴാ​യി കെ​ട്ടി​ത്തൂ​ക്കി: അ​നാ​ഥാ​ല​യ​ത്തി​ൽ ക്രൂ​ര​പീ​ഡ​നം; പ​രാ​തി​യു​മാ​യി 21 പെ​ൺ​കു​ട്ടി​ക​ൾ

ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലെ ഒ​രു അ​നാ​ഥാ​ല​യ​ത്തി​ൽ നിന്ന് നേ​രി​ട്ട കൊ​ടും പീ​ഡ​ന​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി 21 പെ​ൺ​കു​ട്ടി​ക​ൾ.

ന​ഗ്ന​രാ​ക്കു​ക, ത​ല​കീ​ഴാ​യി കെ​ട്ടി​ത്തൂ​ക്കു​ക, പ​ഴു​പ്പി​ച്ച ഇ​രു​മ്പു​വ​ടി​ക്ക് അ​ടി​ക്കു​ക, ചു​വ​ന്ന മു​ള​ക് ക​ത്തി​ച്ച​ശേ​ഷം അ​തി​ന്‍റെ പു​ക ശ്വ​സി​പ്പി​ക്കു​ക തു​ട​ങ്ങി നി​ര​വ​ധി പീ​ഡ​ന​ങ്ങ​ൾ​ക്ക് ഇ​ര​യാ​യ​താ​യി കു​ട്ടി​ക​ൾ ആ​രോ​പി​ക്കു​ന്നു.

ഇ​ൻ​ഡോ​റി​ലെ വാ​ത്സ​ല്യ​പു​ര​ത്ത് ഒ​രു ട്ര​സ്റ്റ് ന​ട​ത്തു​ന്ന അ​നാ​ഥാ​ല​യ​ത്തി​ലെ 4-16 വ​യ​സി​ന് ഇ​ട​യി​ലു​ള്ള പെ​ൺ​കു​ട്ടി​ക​ളാ​ണു പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്നു പ​റ​യു​ന്ന​ത്.

ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ ഒ​രു സം​ഘം ജ​നു​വ​രി 13ന് ​ന​ട​ത്തി​യ അ​പ്ര​തീ​ക്ഷി​ത പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്നാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം പു​റ​ത്തു​വ​ന്ന​ത്.

സം​ഭ​വ​ത്തി​ൽ നാ​ല് കെ​യ​ർ ടേ​ക്ക​ർ​മാ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഇ​ൻ​ഡോ​ർ അ​ഡീ​ഷ​ണ​ൽ ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​മ​രേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു.

Related posts

Leave a Comment