ബംഗളൂരു: പേന മോഷ്ടിച്ചെന്ന് ആരോപിച്ച് മൂന്നാം ക്ലാസുകാരനെ ക്രൂരമായി മർദിച്ചു. കർണാടകയിലെ റായ്ച്ചൂർ ആശ്രമത്തിലാണ് സംഭവം. തരുൺ കുമാർ എന്ന കുട്ടിയെയാണ് പേന മോഷ്ടിച്ചെന്ന് ആരോപിച്ച് ക്രൂരമായി മർദിച്ചത്. കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ ആശ്രമത്തിന്റെ ചാര്‍ജുള്ള വേണുഗോപാലും കൂട്ടാളികളുമാണ് കുട്ടിയെ മര്‍ദിച്ചതെന്ന് പറയുന്നുണ്ട്.
കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മറ്റ് കുട്ടികൾ തരുൺ പേന മോഷ്ടിത്തെന്ന് ആരോപിക്കുകയായിരുന്നു. തുടർന്ന് അധ്യാപകനും മുതിര്‍ന്ന കുട്ടികളും തന്നെ വിറക് കൊണ്ട് തല്ലിയെന്നും അത് ഒടിഞ്ഞപ്പോള്‍ ബാറ്റ് കൊണ്ടായിരുന്നു മര്‍ദിച്ചതെന്നും കുട്ടി പറഞ്ഞു. കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ട്.
ഇതിനു പുറമേ യാഗ്ദീറിലെ റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷ യാചിക്കാന്‍ കൊണ്ടുപോവുകയും എന്നാല്‍ പണമൊന്നും ലഭിച്ചില്ലെന്നും ആശ്രമത്തിലെ മുറിയില്‍ മൂന്ന് ദിവസം പൂട്ടിയിട്ടെന്നും തരുണ്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ കണ്ണുകള്‍ വീര്‍ത്ത നിലയിലാണ്. കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
തരുണിനെയും പത്തുവയസുകാരനായ മൂത്ത സഹോദരനേയും സാമ്പത്തികമായി പിന്നാക്ക അവസ്ഥയിലായതിനാലാണ് ആശ്രമത്തില്‍ നിര്‍ത്തി പഠിപ്പിച്ചത്. കുട്ടിയുടെ അമ്മ ആശ്രമം സന്ദര്‍ശിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. അമ്മയെ മൂത്ത സഹോദരനാണ് വിവരം ധരിപ്പിച്ചത്. സംഭവത്തിൽ പ്രതികള്‍ക്കെതിരെ എഎഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.